കാഞ്ഞിരപ്പള്ളി: വന്യമൃഗങ്ങള്‍ക്ക് സ്വാഭാവികമായി ജീവിക്കാനുള്ള വിശാലമായ ഇടം വനത്തിനുള്ളില്‍ തന്നെ ഉറപ്പാക്കണമെന്ന് ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ ആവശ്യപ്പെട്ടു.
നിലവില്‍ വനംവകുപ്പ് വന്യമൃഗ സംരക്ഷണത്തിനുവേണ്ടി ഒരുക്കിയിരിക്കുന്ന സൗരവേലി, സുരക്ഷിത വേലി, കിടങ്ങുകള്‍, നിരീക്ഷണ സംവിധാനം, മുന്നറിയിപ്പ് സംവിധാനങ്ങള്‍ തുടങ്ങിയവ അപൂര്‍ണമാണെന്നു മാത്രമല്ല അവ ഒരുക്കിയിരിക്കുന്നത് വനത്തിന്റെ ട്രാന്സിഷന് സോണിനു ചുറ്റുമാണ്. ഇതിനോടു തൊട്ടുചേര്‍ന്നു കിടക്കുന്നത് ജനവാസ മേഖലയും കൃഷിയിടങ്ങളുമാണ്.
അതുകൊണ്ട് ഇപ്പോള്‍ ട്രാന്സിഷന് സോണിനു ചുറ്റുമൊരുക്കിയിരിക്കുന്ന സംരക്ഷണ സംവിധാനങ്ങള്‍ കുറ്റമറ്റതും പൂര്‍ണവുമായി വനത്തിന്റെ കോര്‍സോണിനു ചുറ്റുംകൂടി ഒരുക്കി വന്യമൃഗങ്ങളെ കോര്‍സോണിനുള്ളില്‍ തന്നെ സംരക്ഷിക്കണമെന്നും എക്സിക്യൂട്ടീവ് സമ്മേളനത്തില്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.