Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FormerCrimeBranchOfficial

ക​ര​മ​ന കൂ​ട​ത്തി​ൽ കൊ​ല​പാ​ത​കം: മു​ൻ ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേയും അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന കൂ​ട​ത്തി​ൽ ത​റ​വാ​ട്ടി​ലെ ജ​യ​മാ​ധ​വ​ൻ നാ​യ​ർ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ പേ​രി​ലേ​ക്ക്. കേ​സി​ലെ ഒ​ന്നാം പ്ര​തി ര​വീ​ന്ദ്ര​ൻ നാ​യ​രെ സ​ഹാ​യി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ മു​ൻ ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യാ​ണു വി​വ​രം.

വീ​ട്ടു​ജോ​ലി​ക്കാ​രി ലീ​ല, മു​ൻ കാ​ര്യ​സ്ഥ​ൻ സ​ഹ​ദേ​വ​ന്‍റെ മ​രു​മ​ക​ൻ സെ​ന്തി​ൽ എ​ന്നി​വ​രെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ളും ക്രൈം​ബ്രാ​ഞ്ച് ശേ​ഖ​രി​ച്ചുവ​രി​ക​യാ​ണ്. ര​വീ​ന്ദ്ര​ൻ നാ​യ​രെ അ​ടു​ത്ത​യാ​ഴ്ച ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നും അ​ന്വേ​ഷ​ണ​സം​ഘം ന​ട​പ​ടി തു​ട​ങ്ങി.

2017 ഏ​പ്രി​ൽ ര​ണ്ടി​നാ​ണ് കൂ​ട​ത്തി​ൽ ത​റ​വാ​ട്ടി​ലെ അ​വ​സാ​ന അ​വ​കാ​ശി​യാ​യ ജ​യ​മാ​ധ​വ​ൻ നാ​യ​ർ മ​രി​ച്ച​ത്. സ്വ​ത്ത് കൈ​ക്ക​ലാ​ക്കാ​ൻ വ്യാ​ജ വി​ൽ​പ​ത്രം ത​യാ​റാ​ക്കി​യെ​ന്നും ജ​യ​മാ​ധ​വ​ൻ വി​വാ​ഹം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ സ്വ​ത്ത് ന​ഷ്ട​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യി​ൽ കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്തെ​ന്നു​മാ​ണ് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ലെ ആ​രോ​പ​ണം. 60 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ സ്വ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. ത​ല​യ്ക്കേ​റ്റ പ​രിക്കും ശ്വാ​സം​മു​ട്ടി​ക്ക​ലു​മാ​ണ് ജ​യ​മാ​ധ​വ​ൻ നാ​യ​രു​ടെ മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വസ​മ​യ​ത്തു വീ​ട്ടി​ൽ ജോ​ലി​ക്കാ​രി​യാ​യി​രു​ന്ന ലീ​ല​യെ അ​ന്വേ​ഷ​ണസം​ഘം ചോ​ദ്യം ചെ​യ്തു. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ര​ക്തം പു​ര​ണ്ട ബെ​ഡ്ഷീ​റ്റും ത​ല​യി​ണ​യും പാ​യ​യും ക​ത്തി​ച്ചു​ക​ള​ഞ്ഞ​താ​യി ലീ​ല ചോ​ദ്യം​ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ച​താ​യാ​ണു വി​വ​രം. എ​ന്നാ​ൽ, ആ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​വ ന​ശി​പ്പി​ച്ച​തെ​ന്നു വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

ജ​യ​മാ​ധ​വ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത് ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണെ​ന്നു തെ​റ്റാ​യ മൊ​ഴി ന​ൽ​കാ​ൻ ഡ്രൈ​വ​ർ സു​മേ​ഷി​നെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​വും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഇ​തി​നാ​യി സെ​ന്തി​ൽ അ​ഞ്ചു​ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ചെ​യ്തെ​ന്നാ​ണ് സു​മേ​ഷി​ന്‍റെ മൊ​ഴി. ഇ​ക്കാ​ര്യ​ത്തി​ൽ മു​ൻ ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ൻ ര​വീ​ന്ദ്ര​നെ സ​ഹാ​യി​ച്ചോ​യെ​ന്നും അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ച്ചുവ​രി​ക​യാ​ണ്.

കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ സാ​ജു വി​ദേ​ശ​ത്താ​ണ്. ഇ​യാ​ളെ നാ​ട്ടി​ലെ​ത്തി​ച്ചു ചോ​ദ്യം ചെ​യ്യാ​നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ശ്ര​മം. നേ​ര​ത്തേ ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ക​യും തെ​ളി​വി​ല്ലാ​ത്ത​തി​നാ​ൽ വി​ട്ട​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ജ​യ​മാ​ധ​വ​ൻ നാ​യ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച മ​റ്റൊ​രു പ്ര​തി​യാ​യ അ​നി​ൽ​കു​മാ​റി​ന്‍റെ കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത് സാ​ജു​വാ​ണ്. അ​നി​ൽ​കു​മാ​റും കേ​സി​ൽ പ്ര​തി​യാ​ണ്. ര​വീ​ന്ദ്ര​ൻ നാ​യ​ർ പ​റ​ഞ്ഞ​തു​പോ​ലെ ജ​യ​മാ​ധ​വ​ൻ നാ​യ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത് ഓ​ട്ടോ​യി​ല​ല്ല, കാ​റി​ലാ​യി​രു​ന്നു എ​ന്ന് വ്യ​ക്ത​മാ​യ​ത് സാ​ജു​വി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ്. ഇ​തോ​ടെ​യാ​ണ് ര​വീ​ന്ദ്ര​ന്‍റ ക​ള്ള​ങ്ങ​ൾ പൊ​ളി​ഞ്ഞു​തു​ട​ങ്ങി​യ​ത്.

അ​തേ​സ​മ​യം, കൂ​ട​ത്തി​ൽ ത​റ​വാ​ട്ടി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ ന​ട​ന്ന ഏ​ഴു ദു​രൂ​ഹ​മ​ര​ണ​ങ്ങ​ളി​ലും ര​വീ​ന്ദ്ര​ൻ നാ​യ​ർ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്നു നി​ല​വി​ൽ വ്യ​ക്ത​മാ​യി​ട്ടി​ല്ല. മ​റ്റു മ​ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ല​ഭി​ക്കു​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും മു​ന്നോ​ട്ടു​ പോ​കു​ക.

Latest News

Corehub Up