മിലാന്: ഇറ്റാലിയന്‍ ഗ്രാന്‍ഡ്പ്രീ ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ മെഴ്സിഡസിന്റെ കിമി അന്റൊനെല്ലി ചാമ്പ്യന്‍.
മെഴ്സിഡസിന്റെ സഹതാരം ജോര്‍ജ് റസലിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് അന്റൊനെല്ലി ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തത്. റെഡ്ബുള്ളിന്റെ മാക്സ് വെര്‍സ്റ്റപ്പനാണ് മൂന്നാം സ്ഥാനം.
2026 ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പില്‍ 267 പോയിന്റുമായി അന്റൊനെല്ലി ഒന്നാം സ്ഥാനത്തു തുടരുന്നു. ജോര്‍ജ് റസലാണ് രണ്ടാമത്.
ഫെരാരിയുടെ ലൂയിസ് ഹാമില്ട്ടണ് ആണ് മൂന്നാം സ്ഥാനത്ത്. 2026 സീസണിലെ അടുത്ത എഫ് വണ്‍ മത്സരമായ സ്പാനിഷ് ഗ്രാന്‍ഡ്പ്രീ 13നു നടക്കും.