ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബായ എവര്ട്ടണ് എഫ്സിയെ വില്‍പ്പനയ്ക്കുവച്ചു.
അമേരിക്കന്‍ ധനാഢ്യനായ ഡാന്‍ ഫ്രൈഡ്കിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡ്കിന്‍ ഗ്രൂപ്പാണ് നിലവില്‍ എവര്ട്ടണ് എഫ്സിയെ നയിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ ക്ലബ്ബിനെ വില്ക്കാന് ഫ്രൈഡ്കിന്‍ ഗ്രൂപ്പ് തയാറാകുകയായിരുന്നു.