Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fort Kochi Controversy

അ​വ​രു​ടെ അ​നി​യ​ത്തി​ക്ക് ബീ​ഫ് ഇ​ഷ്ട​മാ​ണെ​ന്നാ​ണ് കേ​ട്ട​ത്, വീ​ട്ടി​ൽ​നി​ന്ന് പ​ഠി​ക്കു​ന്ന സം​സ്കാ​ര​മാ​ണ​ത്: ദി​യ കൃ​ഷ്ണ​യ്ക്കെ​തി​രെ ഹൈ​ബി ഈ​ഡ​ൻ

സോ​ഷ്യ​ൽ മീ​ഡി​യാ ഇ​ൻ​ഫ്ലു​ൻ​സ​റും ബി​ജെ​പി നേ​താ​വ് കെ. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ മ​ക​ളു​മാ​യ ദി​യ കൃ​ഷ്ണ​യ്ക്കെ​തി​രെ ഹൈ​ബി ഈ​ഡ​ൻ എം.​പി. ഫോ​ർ​ട്ടു കൊ​ച്ചി​യെ​ക്കു​റി​ച്ച് വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ അ​മൃ​ത് സിം​ഗ് ഡാ​ര​നെ പി​ന്തു​ണ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ദി​യ​യ്ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ഹൈ​ബി എ​ത്തി​യ​ത്.

ദി​യ കൃ​ഷ്ണ അ​മൃ​ത് സിം​ഗി​നെ പി​ന്തു​ണ​ച്ച​ത് വീ​ട്ടി​ൽ നി​ന്ന് പ​ഠി​ച്ച സം​സ്കാ​ര​മാ​ണെ​ന്നും അ​മൃ​ത് സിം​ഗ് ഡാ​ര​ന്‍റെ പ​രാ​മ​ർ​ശം കേ​ര​ള​ത്തി​ന് എ​തി​രാ​യ വ​ട​ക്കേ​ന്ത്യ​ൻ ലോ​ബി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ഫോ​ർ​ട്ടു​കൊ​ച്ചി മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ ഇ​ട​മാ​ണെ​ന്നും ഹൈ​ബി ഈ​ഡ​ൻ പ​റ​ഞ്ഞു.

‘‘എ​ല്ലാം വീ​ട്ടി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്നു എ​ന്നാ​ണ​ല്ലോ. വീ​ട്ടി​ൽ നി​ന്ന് പ​ഠി​ക്കു​ന്ന സം​സ്കാ​ര​വും വീ​ട്ടി​ൽ കേ​ട്ട് വ​ള​രു​ന്ന ചി​ന്ത​ക​ളും ചി​ന്താ​ധാ​ര​ക​ളും ആ​യി​രി​ക്കും അ​വ​രെ സ്വാ​ധീ​നി​ച്ചി​ട്ടു​ള്ള​ത്.

അ​ത് അ​വ​രു​ടെ ആ​ശ​യം പ്ര​ച​രി​പ്പി​ക്കാ​ൻ വേ​ണ്ടി, സ്വാ​ഭാ​വി​ക​മാ​യും അ​വ​രൊ​രു ബി​ജെ​പി കു​ടും​ബ​ത്തി​ല്‍ നി​ന്ന് വ​രു​ക​യാ​ണ്. അ​വ​രു​ടെ ആ​ശ​യം അ​വ​ര്‍ സം​ര​ക്ഷി​ച്ചോ​ട്ടെ, അ​ത് പ്ര​ച​രി​പ്പി​ച്ചോ​ട്ടെ. പ​ക്ഷേ ഇ​ത് കേ​ര​ള​ത്തി​നെ​തി​രെ​യു​ള്ള വ​ട​ക്കേ ഇ​ന്ത്യ​ന്‍ ലോ​ബി​യു​ടെ വ​ലി​യ ആ​ക്ര​മ​ണ​മാ​ണ്. അ​ത് ന​മ്മ​ൾ മ​ല​യാ​ളി​ക​ൾ എ​തി​ർ​ക്ക​ണം. അ​തി​നെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​രോ​ധം സൃ​ഷ്ടി​ക്ക​ണം

ഞാ​ൻ ഏ​തോ അ​ഭി​മു​ഖ​ത്തി​ല്‍ ക​ണ്ടി​രു​ന്നു, ശ​രി​യാ​ണോ എ​ന്ന​റി​യി​ല്ല. അ​വ​രു​ടെ അ​നി​യ​ത്തി​ക്ക് ബീ​ഫ് ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണെ​ന്നാ​ണ് ഞാ​ൻ കേ​ട്ടി​ട്ടു​ള്ള​ത്. പ​ല ആ​ളു​ക​ളും ബി​ജെ​പി​യു​ടെ സ​മു​ന്ന​ത​രാ​യ നേ​താ​ക്ക​ന്മാ​ര്‍ പോ​ലും ബീ​ഫി​ന് വേ​ണ്ടി മ​രി​ക്കു​ന്ന ആ​ളു​ക​ളാ​ണ്. കേ​ര​ള​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​രം സ്റ്റൈ​ലി​ല്‍ പാ​ച​കം ചെ​യ്ത് ബീ​ഫ് വി​ള​മ്പി​യാ​ൽ അ​ത് രു​ചി​ച്ചാ​ൽ ഒ​രു​പ​ക്ഷേ ഈ ​പ​റ​യു​ന്ന ആ​ശ​ങ്ക​ക​ളും ആ​ശ​യ​ങ്ങ​ളും എ​ല്ലാം മാ​റു​മെ​ന്നാ​ണ് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​വ​ർ പ​റ​യു​ന്ന ജി​ന്ന​യു​ടെ രൂ​പം വ​ച്ച സ്ഥാ​പ​നം ഒ​രു ആ​ർ​ട് ക​ഫേ​യാ​ണ്. 2015ൽ ​ന​രേ​ന്ദ്ര മോ​ദി ബോം​ബെ ഹൈ​ക്കോ​ട​തി​യു​ടെ മ്യൂ​സി​യം ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു. ആ ​മ്യൂ​സി​യ​ത്തി​ലു​ള്ള ഏ​റ്റ​വും വ​ലി​യ ചി​ത്രം ജി​ന്ന​യു​ടേ​താ​ണ്.

അ​ദ്ദേ​ഹ​ത്തി​ന് അ​ത് ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്ന​ല്ലോ. ഒ​രു ആ​ർ​ട്ടി​സ്റ്റി​ന്‍റെ ആ​ർ​ട്ടി​സ്റ്റി​ക് വാ​ല്യു, അ​ല്ലെ​ങ്കി​ൽ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ രേ​ഖ​ക​ൾ അ​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ ഒ​രു എ​ക്സി​ബി​ഷ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക എ​ന്ന​തി​നെ​യൊ​ക്കെ വി​മ​ർ​ശി​ക്കു​ന്ന​ത് ബാ​ലി​ഷ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ്.’’–​ഹൈ​ബി ഈ​ഡ​ന്‍റെ വാ​ക്കു​ക​ൾ.

 

Latest News

Corehub Up