Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FoundDead

America

യുഎസിൽ കാണാതായ 24 വയസുകാരൻ മുങ്ങിമരിച്ച നിലയിൽ

ടെന്നസി: അമേരിക്കയിലെ ഗ്രേറ്റ് സ്മോക്കി മൗണ്ടെയ്ൻസ് ദേശീയോദ്യാനത്തിൽ കാണാതായ 24 വയസുകാരൻ സാഹിൽ ജിലാനിയുടെ മൃതദേഹം അബ്രാംസ് വെള്ളച്ചാട്ടത്തിലെ ജലാശയത്തിൽ കണ്ടെത്തി.

ഒക്ടോബർ അഞ്ചുമുതൽ കാണാതായ യുവാവിനായി നടത്തിയ തിരച്ചിലിനൊടുവിൽ എട്ടിനാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളച്ചാട്ടത്തിന് സമീപത്തെ പാർക്കിംഗ് സ്ഥലത്ത് യുവാവിന്റെ വാഹനവും തുടർന്ന് ഫോണും താക്കോലുകളും വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു.

ശക്തമായ ജലപ്രവാഹത്തിൽപ്പെട്ട് മുങ്ങിമരിച്ചതാകാമെന്നാണ് നിഗമനം. മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Latest News

Corehub Up