വാഴക്കുളം: ആവോലിയിൽ പ്രവർത്തിക്കുന്ന മൂവാറ്റുപുഴ സ്മാർട്ട് വില്ലേജ് ഓഫിസിനുള്ള പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. ആവോലി പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മാത്യു കുഴൽനാടൻ എംഎൽഎ ശിലാസ്ഥാപന അനാഛാദനം നിർവഹിച്ചു.
ആവോലി പഞ്ചായത്ത് പ്രസിഡന്റ് ജോജി ജോസ് കുറുപ്പുമഠത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജി. പ്രിയങ്ക മുഖ്യപ്രഭാഷണം നടത്തി.
മൂവാറ്റുപുഴ ആർഡിഒ വി.ഇ. അബ്ബാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ, ജില്ലാ പഞ്ചായത്തംഗം ഷെൽമി ജോൺസ്, ആവോലി പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഫെമിന അഷ്റഫ്, പഞ്ചായത്തംഗം സി.എ. ശിവൻ,മൂവാറ്റുപുഴ തഹസിൽദാർ ബി. അഖിലേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. 44 ലക്ഷം ചെലവിൽ ആറു മാസത്തിനകം പണി പൂർത്തീകരിക്കാനാണ് പദ്ധതി.