Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Four Cows

Kottayam

വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ല്‍ 11 പ​​ശു​​ക്ക​​ളെ ന​​ഷ്ട​​പ്പെ​​ട്ട അ​​നി​​ല്‍​കു​​മാ​​റി​​ന് നാ​​ല് പ​​ശു​​ക്ക​​ളെ കൈ​​മാ​​റി

പാ​​ലാ: തീ​​ക്കോ​​യി​​യി​​ലു​​ണ്ടാ​​യ വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ല്‍ 11 പ​​ശു​​ക്ക​​ളെ ന​​ഷ്ട​​പ്പെ​​ട്ട ക്ഷീ​​ര​​ക​​ര്‍​ഷ​​ക​​ന്‍ അ​​നി​​ല്‍​കു​​മാ​​റി​​ന് മൃ​​ഗ​​സം​​ര​​ക്ഷ​​ണ മ​​ന്ത്രി ബി​​ന്ദു കൃ​​ഷ്ണ നാ​​ല് പ​​ശു​​ക്ക​​ളെ കൈ​​മാ​​റി. ഒ​​ന്നി​​നു പു​​ല​​ര്‍​ച്ചെ​​യാ​​ണ് അ​​നി​​ല്‍​കു​​മാ​​റി​​ന്‍റെ തൊ​​ഴു​​ത്തി​​ല്‍ കെ​​ട്ടി​​യി​​രു​​ന്ന ഗ​​ര്‍​ഭി​​ണി​​യാ​​യ പ​​ശു ഉ​​ള്‍​പ്പെ​​ടെ വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ല്‍ ച​​ത്ത​​ത്. വി​​വ​​രം അ​​റി​​ഞ്ഞ ഉ​​ട​​ന്‍​ത​​ന്നെ മ​​ന്ത്രി ബി​​ന്ദു കൃ​​ഷ്ണ ഫോ​​ണി​​ല്‍ വി​​ളി​​ച്ച് അ​​നി​​ല്‍​കു​​മാ​​റി​​നു വേ​​ണ്ട സ​​ഹാ​​യം ഉ​​റ​​പ്പ് ന​​ല്‍​കി​​യി​​രു​​ന്നു.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലോ​​ടെ മ​​ന്ത്രി ബി​​ന്ദു കൃ​​ഷ്ണ തീ​​ക്കോ​​യി​​യി​​ല്‍ നേ​​രി​​ട്ടെ​​ത്തി​​യാ​​ണ് അ​​നി​​ല്‍​കു​​മാ​​റി​​ന് പ​​ശു​​ക്ക​​ളെ​​യും കാ​​ലി​​ത്തീ​​റ്റ​​യും കൈ​​മാ​​റി​​യ​​ത്.
കേ​​ര​​ള ഗ​​സ​​റ്റ​​ഡ് ഓ​​ഫീ​​സേ​​ഴ്‌​​സ് യൂ​​ണി​​യ​​ന്‍, വെ​​റ്റ​​റി​​ന​​റി ടീ​​ച്ചേ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍, കെ​​എ​​ല്‍​ഡി​​ബി, മി​​ല്‍​മ, ഇ​​ന്ത്യ​​ന്‍ വെ​​റ്റ​​റി​​ന​​റി അ​​സോ​​സി​​യേ​​ഷ​​ന്‍, കേ​​ര​​ള ഫീ​​ഡ്‌​​സ് എ​​ന്നി​​വ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണു പ​​ശു​​ക്ക​​ളെ കൈ​​മാ​​റി​​യ​​ത്.

Latest News

Corehub Up