അനില്‍കുമാറിന് മന്ത്രി ബിന്ദു കൃഷ്ണ നാല് പശുക്കളെ കൈമാറുന്നു.
പാലാ: തീക്കോയിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 11 പശുക്കളെ നഷ്ടപ്പെട്ട ക്ഷീരകര്ഷകന് അനില്‍കുമാറിന് മൃഗസംരക്ഷണ മന്ത്രി ബിന്ദു കൃഷ്ണ നാല് പശുക്കളെ കൈമാറി. ഒന്നിനു പുലര്‍ച്ചെയാണ് അനില്‍കുമാറിന്റെ തൊഴുത്തില്‍ കെട്ടിയിരുന്ന ഗര്‍ഭിണിയായ പശു ഉള്‍പ്പെടെ വെള്ളപ്പൊക്കത്തില്‍ ചത്തത്. വിവരം അറിഞ്ഞ ഉടന്‍തന്നെ മന്ത്രി ബിന്ദു കൃഷ്ണ ഫോണില്‍ വിളിച്ച് അനില്‍കുമാറിനു വേണ്ട സഹായം ഉറപ്പ് നല്‍കിയിരുന്നു.
ഇന്നലെ വൈകുന്നേരം നാലോടെ മന്ത്രി ബിന്ദു കൃഷ്ണ തീക്കോയിയില്‍ നേരിട്ടെത്തിയാണ് അനില്‍കുമാറിന് പശുക്കളെയും കാലിത്തീറ്റയും കൈമാറിയത്.
കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്, വെറ്ററിനറി ടീച്ചേഴ്സ് അസോസിയേഷന്, കെഎല്‍ഡിബി, മില്‍മ, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്, കേരള ഫീഡ്സ് എന്നിവയുടെ സഹകരണത്തോടെയാണു പശുക്കളെ കൈമാറിയത്.
Tags : Nattuvishesham District News Four cows Anil Kumar