x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു, കി​ണ​ര്‍ ഇ​ടി​ഞ്ഞു

വെബ് ഡെസ്ക്
Published: August 4, 2026 01:59 AM IST | Updated: August 4, 2026 01:59 AM IST

പ​ടി​യൂ​ര്‍ ക​ല​വ​റ​പ​റ​മ്പി​ല്‍ സീ​മോ​ന്‍ പെ​രേ​ര​യു​ടെ വീ​ടി​നു മു​ക​ളി​ലേ​യ്ക്ക് തെ​ങ്ങ് വീ​ണപ്പോൾ.

ഇ​രി​ങ്ങാ​ല​ക്കു​ട: ക​ഴി​ഞ്ഞ ദി​വ​സമു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും ശ​ക്ത​മാ​യ കാ​റ്റി​ലും പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ര്‍​ഡി​ലെ ക​ല​വ​റ​പ്പ​റ​മ്പി​ല്‍ സീ​മോ​ന്‍ പെ​രേ​ര​യു​ടെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ് വീ​ടി​ന് സാ​ര​മാ​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.

തെ​ങ്ങ് വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യി​ലേ​ക്ക് പ​തി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഓ​ടു​ക​ളും മേ​ല്‍​ക്കൂ​ര​യു​ടെ ഭാ​ഗ​ങ്ങ​ളും ത​ക​ര്‍​ന്നു. സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടു​കാ​ര്‍ സു​ര​ക്ഷി​ത​രാ​യി​രു​ന്ന​തി​നാ​ല്‍ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും പ്ര​ദേ​ശ​ത്ത് മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ഴാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു. ശ​ക്ത​മാ​യ കാ​റ്റി​ല്‍ പു​ത്ത​ന്‍​ചി​റ വി​ല്ലേ​ജി​ലെ പ്രൊ​ജ​ക്ട്കു​ന്ന് കി​ഴ​ക്കു​വ​ശ​ത്ത് താ​മ​സി​ക്കു​ന്ന കൊ​ടി​വ​ള​പ്പി​ല്‍ ലീ​ല​യു​ടെ വീ​ടി​ന് മു​ക​ളി​ല്‍ തെ​ങ്ങു​വീ​ണു. വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു.

തൊ​ട്ടി​പ്പാ​ള്‍ വി​ല്ലേ​ജി​ല്‍ ക്ഷീ​ര​സൊ​സൈ​റ്റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും ഇതരസം സ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന​തു​മാ​യ കെ​ട്ടി​ട​ത്തോ​ടുചേ​ര്‍​ന്നു​ള്ള കി​ണ​ര്‍ ഇ​ടി​ഞ്ഞു​താ​ഴ്ന്നു.

Tags : Nattuvishesham District News Houses collapsed wells burst

Recent News

Corehub Up