പ്രതീകാത്മക ചിത്രം
മുതലമട: നെൽകൃഷിയിൽ തുടർച്ചയായുണ്ടാവുന്ന പ്രതിസന്ധിയും സമോചിതമായി സംഭരണവില ലഭിക്കാത്തതും മൂലം കർഷകർ നെല്പാടങ്ങളിൽ ഇഞ്ചികൃഷി തുടങ്ങുന്നു.
കാലവർഷം ആരംഭിച്ച് രണ്ടു മാസത്തോളം കാത്തിരുന്നിട്ട് മഴവെള്ളമോ കനാൽ വെള്ളമോ ലഭിക്കാതിരുന്ന കർഷകരാണ് ഇഞ്ചികൃഷിക്ക് പരീക്ഷണം തുടങ്ങിയത്.
ഇഞ്ചികൃഷിക്ക് കൂടുതൽ വെള്ളമോ പരിചരണമോ വേണ്ടി വരില്ല എന്നതും വിളമാറ്റി കൃഷിയിറക്കുന്നതിന് ചിന്തിക്കാൻ കാരണമായിട്ടുണ്ട്.
വിളവെടുപ്പ് നടന്നാൽ വിപണനവും നടത്തി വില ഉടൻ ലഭിക്കും എന്നതും കർഷകർക്ക് പ്രലോഭനമാവുന്നുണ്ട്. തൃശൂർ ഉൾപ്പെടെ പടിഞ്ഞാറൻ ജില്ലകളിൽ നിന്നും കർഷകർ താലൂക്കിലെത്തി ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചികൃഷി നടത്തുന്നുണ്ട്. ഇത് കൃഷിഭൂമി ഉടമക്കും ആദായകരമാണെന്നാണ് വിലയിരുത്തൽ.
Tags : Nattuvishesham District News Rice farmers ginger farming