ആലങ്ങാട് കുന്നേൽ എഴുവച്ചിറ കവലയിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകൾ.
ആലങ്ങാട്: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് റോഡ് അരികില്‍ വെച്ചിരിക്കുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. 20 അടിയോളം പൊക്കമുള്ള കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകളാണ് ആരാധകര്‍ ആലങ്ങാട്, കരുമാലൂര്‍, കോട്ടുവള്ളി മേഖലയിലെ പാതയോരത്തും പറമ്പുകളിലുമായി സ്ഥാപിച്ചിരിക്കുന്നത്. കാറ്റില്‍ ഫ്ളെക്സ് ബോര്‍ഡുകള്‍ റോഡിലേക്കു എപ്പോൾ വേണമെങ്കിലും മറിഞ്ഞു വീഴാമെന്ന നിലയിലാണെന്ന് നാട്ടുകാര്‍ പറയുന്നു. ചിലയിടങ്ങളില്‍ ബോര്‍ഡുകള്‍ റോഡിലേക്കു തള്ളിയും നില്‍ക്കുന്നുണ്ട്.
Tags : Nattuvishesham District News The excitement