x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെള്ളപ്പൊക്കം: മനയ്ക്കച്ചിറക്കാർ അഭയംതേടി ബന്ധുവീടുകളിലേക്ക്


Published: August 4, 2026 03:41 AM IST | Updated: August 4, 2026 03:54 AM IST

മ​ന​യ്ക്ക​ച്ചി​റ ശ​ശി​ധ​ര​നും കു​ടും​ബ​വും ക​ട്ടി​ലി​ട്ട് ഇ​രി​ക്കു​ന്നു

തലയോ​ല​പ്പറ​മ്പ്: ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ കാ​ർ​ഷി​ക​മേ​ഖ​ല​യാ​യ വ​ട​യാ​റി​ലെ മ​ന​യ്ക്ക​ച്ചി​റ പൂ​ർ​ണ​മാ​യി വെ​ള്ള​ത്തി​ൽ മു​ങ്ങി. ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ 14-ാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട ഈ ​പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ൾ പ​തി​റ്റാ​ണ്ടു​ക​ളാ​യി വെ​ള്ള​പ്പൊ​ക്ക കാ​ല​ത്ത് ബ​ന്ധുവീ​ടു​ക​ളി​ലേക്ക് താ​മ​സം മാ​റ്റും.

വീ​ട്ടി​ൽ വെ​ള്ളം​ക​യ​റി ക​ഴി​യു​മ്പോ​ൾ കോ​ൺ​ക്രീ​റ്റ് ക​ട്ട​ക​ൾ അ​ടു​ക്കി ക​ട്ടി​ൽ ഉ​യ​ർ​ത്തി​വ​ച്ചും ഇ​ൻ​ഡ​ക്‌ഷൻ കു​ക്ക​റി​ൽ പാ​ച​കം ചെ​യ്തു​മൊ​ക്കെ പി​ടി​ച്ചു​നി​ക്കാ​ൻ നോ​ക്കി ഒ​ടു​വി​ൽ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ​യാ​ണ് ഇ​വ​ർ നാ​ട് വി​ടു​ന്ന​ത്. കൃ​ഷി​യും ഉ​ൾ​നാ​ട​ൻ മ​ത്സ​ബ​ന്ധ​ന​വുമായി ഉ​പ​ജീ​വ​നം ന​ട​ത്തി​വ​രു​ന്ന 50 ഓ​ളം നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. കൃ​ഷി​ചെ​യ്താ​ൽ മി​ക​ച്ച വി​ള​വ് ല​ഭി​ക്കു​ന്ന മ​ണ്ണാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ക​പ്പ​യും പ​ച്ച​ക്ക​റി​യും ഏ​ത്ത​വാ​ഴ​യു​മൊ​ക്കെ കൃ​ഷി ചെ​യ്യു​ന്ന​വ​ർ​ക്ക് പ​ല​പ്പോ​ഴും വെ​ള്ള​മെ​ത്തു​മ്പോ​ൾ മൂ​പ്പെ​ത്താ​തെ വി​ള​വെ​ടു​ക്കേ​ണ്ടി​വ​രും.

വീ​ട്ടി​ൽ വെ​ള്ളം ക​യ​റി​യ​തി​നെത്തുടർന്ന് ഭൂ​രി​ഭാ​ഗം പേ​രും ബ​ന്ധുവീ​ടു​ക​ളി​ലേ​ക്ക് പോ​യി. പ​ശു​വ​ട​ക്ക​മു​ള്ള വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ഉ​പേ​ക്ഷി​ച്ച് പോ​കാ​ൻ ക​ഴി​യാ​ത്ത​വ​ർ വീ​ട്ടി​ൽ ത​ട്ടി​ട്ട് ക​ഴി​യു​ന്നു​ണ്ട്. വ​ർ​ഷ​കാ​ല​ത്ത് ഇ​വ​രു​ടെ വീ​ടും വ​ഴി​യും കൃ​ഷി​യി​ട​വും നാ​ലു​മാ​സ​ത്തോ​ളം വെ​ള്ള​ത്തി​ൽ മു​ങ്ങും.

48 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള എ​സ്എ​ൻവി ​ബ്ലോ​ക്കി​ലെ പു​തു​ശേ​രി-മ​ന​യ്ക്ക​ച്ചി​റ റോ​ഡി​ന്‍റെയും നാ​ട്ടു​തോ​ടി​ന്‍റെയും ഓ​ര​ത്തും പാ​ട​ശേ​ഖ​ര​ത്തി​ന് ന​ടു​വി​ലു​മാ​ണ് കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന​ത്. പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പു​റംബണ്ടും​ റോ​ഡും താ​ഴ്ന്നു​കി​ട​ക്കു​ന്ന​തും പാ​ട​ശേ​ഖ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള തോ​ടു​ക​ൾ പു​ല്ലും പാ​യ​ലും പോ​ള​യും വ​ള​ർ​ന്ന് തി​ങ്ങി നി​ക​ന്നു കി​ട​ക്കു​ന്ന​തു​മാ​ണ് പ്ര​ദേ​ശ​ത്തെ വെ​ള്ളപ്പൊ​ക്ക​ക്കെ​ടു​തി​ക്ക് ഇ​ട​യാ​ക്കു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ മോ​ട്ട​റ​ട​ക്കം മു​ങ്ങി ന​ശി​ച്ചു. എ​സ്എ​ൻ വി ​മ​ന​യ്ക്ക​ച്ചി​റ​യ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ളും പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ താഴ്ന്നു കി​ട​ക്കു​ന്ന പു​റം ​ബ​ണ്ടും മ​ണ്ണി​ട്ടുയ​ർ​ത്തി നി​ർ​മി​ച്ചാലേ ത​ങ്ങ​ളു​ടെ കൃ​ഷി​യും ജീ​വി​ത​വും അ​ഭി​വൃ​ദ്ധി​പ്പെ​ടു​ക​യു​ള്ളു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

Tags : nattu vishesham Manakkachira shelter in relatives

Recent News

Corehub Up