തുറവൂർ സെന്റ് അഗസ്റ്റിൻസ് സ്കൂൾ ജംഗ്ഷൻ വികസനത്തിന് ആവശ്യമായ സ്ഥലം വിട്ടു നൽകിയപ്പോൾ.
അങ്കമാലി: തുറവൂര്‍ ജംഗ്ഷന് വികസനത്തിന് സ്ഥലം വിട്ടുനല്‍കി സെന്റ് അഗസ്റ്റിൻസ് സ്കൂൾ. തുറവൂർ പളളി മാനേജിമെന്റിന്റെ കീഴിലുള്ള യുപി സ്കൂളിന്റെ സ്ഥലമാണ് വിട്ടുനല്‍കിയത്. തുറവൂര്‍ കാലടി റൂട്ടില്‍ എറെ നാളായി അനുഭവപ്പെട്ട ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി സ്കൂളിന്റെ പ്രവേശന കവാടം മുതല്‍ ഉള്ള ഭാഗമാണ് റോഡ് വികസനത്തിനായി കൈമാറിയത്.
സ്കൂളിന്റെ മതില് പൊളിച്ച് മാറ്റി അഞ്ച് അടിയോളം ഇറക്കി മതില് നിര്‍മിച്ചതോടെ റോഡിന് വീതി കൂടി. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂള്‍ മാനേജര്‍ ഫാ. പോള്‍ കോട്ടയ്ക്കല്‍, പഞ്ചായത്ത് പ്രസിഡന്റ് എം.പി. മാര്ട്ടിന് എന്നിവര്‍ നേതൃത്വം നല്കി. വിട്ട് കിട്ടിയ സ്ഥലത്ത് മന്ത്രി റോജി എം. ജോണിന്റെ ഫണ്ട് വിനിയോഗിച്ച് പിഡബ്ലിയുഡി ടൈല്‍ വിരിച്ചാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്.
Tags : Nattuvishesham District News Thuravoor Junction St. Augustine's School