x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഠി​നം കാ​ൽ​ന​ട യാ​ത്ര

വെബ് ഡെസ്ക്
Published: August 4, 2026 03:45 AM IST | Updated: August 4, 2026 03:45 AM IST

അ​രൂ​ർ മൂ​ന്നാം വാ​ർ​ഡി​ലെ കൊ​ച്ചു​പു​ര​യ്ക്ക​ൽ-​ക​ണ്ട​ത്തി​ൽ പ​റ​മ്പ് നടപ്പാത

അ​രൂ​ർ: അ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ലെ ക​ണ്ട​ത്തി​ൽ പ​റ​മ്പ്- കൊ​ച്ചു​പു​ര​യ്ക്ക​ൽ ന​ട​പ്പാ​ത പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് യാ​ത്ര ദു​സ​ഹ​മാ​യി. ഒ​റ്റ​മ​ഴ​യി​ൽ ത​ന്നെ പൂ​ഴി​ക്കു​ഴ​മ്പാ​യി മാ​റു​ന്ന വ​ഴി​യി​ലൂ​ടെ വ​ഴു​തി​വീ​ഴാ​തെ സ​ഞ്ച​രി​ക്കു​ന്ന​തി​ന് അ​ഭ്യാ​സം പ​ഠി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

കൊ​ച്ചു​പു​ര​യ്ക്ക​ൽ, ഇ​ത്തി​ത്ത​റ,ക​ണി​ച്ച് കാ​ട്ടു​പ​റ​മ്പ്, പ​രി​മ​ണ​ത്ത്,ക​ള​ത്ത​നാ​ട്ടി​ൽ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ​യു​ള്ള​വ​ർ​ക്ക് പ​ള്ളി-​കോ​ട്ട​പ്പു​റം റോ​ഡി​ലെ​ത്ത​ണ​മെ​ങ്കി​ൽ ഈ ​വ​ഴി​യാ​ണ് ആ​ശ്ര​യം. പാതയുടെ ക​ൽ​ക്കെ​ട്ടി​ലൂ​ടെ അ​പ​ക​ട​യാ​ത്ര ന​ട​ത്തി​യാ​ണ് ഇ​വി​ടെ​യു​ള്ള​വ​ർ സ​ഞ്ച​രി​ക്കു​ന്ന​ത്.

15 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് അ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ഇ​വി​ടെ​യു​ള്ള​വ​ർ സ്ഥ​ലം വി​ട്ടു​ന​ൽ​കി പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്ഥി ര​ജി​സ്റ്റ​റി​ൽ രേ​ഖ​യു​ള്ള പൊ​തു​വ​ഴി​യാ​ണി​ത്.

Tags : Nattuvishesham District News Hard hiking

Recent News

Corehub Up