x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സേ​ഫ് ഓ​ണം: പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്


Published: August 4, 2026 04:31 AM IST | Updated: August 4, 2026 04:31 AM IST

ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

തൊ​ടു​പു​ഴ: സേ​ഫ് ഓ​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ളും തു​ട​ര്‍​ന​ട​പ​ടി​ക​ളും ശ​ക്ത​മാ​ക്കി. തൊ​ടു​പു​ഴ​യി​ലെ മ​ത്സ്യ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍ ഡോ. ​എം. രാ​ഗേ​ന്ദു, നോ​ഡ​ല്‍ ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍ ഡോ. ​സു​മി​ന്‍ ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി മ​ത്സ്യ​ങ്ങ​ളു​ടെ ഏ​ഴ് സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു.

സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് നി​യ​മ​പ​ര​മാ​യ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ഫി​ഷ​റീ​സ് വ​കു​പ്പു​മാ​യി ചേ​ര്‍​ന്ന് മ​ത്സ്യം വ​ള​ര്‍​ത്ത​ല്‍​ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​ന്‍റി​ബ​യോ​ട്ടി​ക് ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ടു​ക്കി സ​ര്‍​ക്കി​ളി​ല്‍ ന​ട​ന്ന ഫ​യ​ല്‍ അ​ദാ​ല​ത്തി​ല്‍ 18 സ്ഥാ​പ​ന​ങ്ങ​ളില്‍നി​ന്നാ​യി 44,000 രൂ​പ പി​ഴ ഈ​ടാ​ക്കി.

പൈ​നാ​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ന്യൂ ​വി​നാ​യ​ക ഹോ​ട്ട​ല്‍, ബു​ഹാ​രി ഹോ​ട്ട​ല്‍ എ​ന്നി​വ​യ്ക്ക് ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​ടു​ക്കി ആ​ര്‍​ഡി​ഒ യ​ഥാ​ക്ര​മം 2000, 5000 രൂ​പ പി​ഴ ചു​മ​ത്തി. ഈ ​ആ​ഴ്ച​യി​ല്‍ ജി​ല്ല​യി​ലാ​കെ 63 പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. എ​ട്ട് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് തി​രു​ത്ത​ല്‍ നോ​ട്ടീ​സ് ന​ല്‍​കി. അ​ഞ്ച് കോ​മ്പൗ​ണ്ടിം​ഗ് നോ​ട്ടീ​സു​ക​ളും ന​ല്‍​കി. 36 സ​ര്‍​വ​യ​ല​ന്‍​സ് സാ​മ്പി​ളു​ക​ളും അ​ഞ്ച് സ്റ്റാ​റ്റ്യൂ​ട്ട​റി സാ​മ്പി​ളു​ക​ളും ശേ​ഖ​രി​ച്ചു.

മ​ഴ​ക്കെ​ടു​തി​ക​ളെ​ത്തു​ട​ര്‍​ന്ന് ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലെ ഭ​ക്ഷ്യ​സു​ര​ക്ഷ ജി​ല്ലാ ഭ​ര​ണ​കൂ​ട​വു​മാ​യി സ​ഹ​ക​രി​ച്ച് ഉ​റ​പ്പു​വ​രു​ത്തു​ന്ന ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags : nattu vishesham Food Safety Department

Recent News

Corehub Up