Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Four People Rehabilitated

Malappuram

ഭി​ക്ഷാ​ട​നം: നാ​ലു​പേ​രെ പു​നര​ധി​വ​സി​പ്പി​ച്ചു

നി​ല​മ്പൂ​ർ: തെ​രു​വു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ഭി​ക്ഷാ​ട​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ ക​ണ്ടെ​ത്തി സം​ര​ക്ഷ​ണ​വും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സാ​മൂ​ഹി​ക​നീ​തി വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന സ്മൈ​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ല​മ്പൂ​ർ, വ​ണ്ടൂ​ർ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ല് പേ​രെ ക​ണ്ടെ​ത്തി. നി​ല​മ്പൂ​ർ മാ​രി​യ​മ്മ​ൻ കോ​വി​ൽ പ​രി​സ​രം, നി​ല​മ്പൂ​ർ ബ​സ് സ്റ്റാ​ൻ​ഡ്, വ​ണ്ടൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം.

നി​ല​മ്പൂ​ർ മാ​രി​യ​മ്മ​ൻ കോ​വി​ൽ പ​രി​സ​ര​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യ കാ​ഴ്ച​പ​രി​മി​തി​യു​ള്ള 75 വ​യ​സ്സു​കാ​രി​യെ പൊ​ലി​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ എ​ത്തി കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. ഇ​നി ഭി​ക്ഷാ​ട​ന​ത്തി​ന് വി​ടി​ല്ലെ​ന്നും സം​ര​ക്ഷി​ച്ചു​കൊ​ള്ളാ​മെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ പൊ​ലി​സി​ൽ ഉ​റ​പ്പു​ന​ൽ​കി. കാ​ലി​ന് ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ന​ട​ക്കാ​ൻ പ്ര​യാ​സ​മു​ള്ള 55 വ​യ​സു​കാ​രി​യെ​യും നി​ല​മ്പൂ​രി​ൽനി​ന്ന് ക​ണ്ടെ​ത്തി.

നി​ല​മ്പൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് മ​മ്പാ​ട് സ്വ​ദേ​ശി​യാ​യ 70 വ​യ​സു​കാ​ര​നെ​യും വ​ണ്ടൂ​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്ന് ത​മി​ഴ്‌​നാ​ട് സേ​ലം സ്വ​ദേ​ശി​നി​യാ​യ 65 വ​യ​സു​കാ​രി​യെ​യു​മാ​ണ് ക​ണ്ടെ​ത്തി പു​ന​ര​ധി​വാ​സ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ​പ​രി​ച​ര​ണം, മാ​ന​സി​ക പി​ന്തു​ണ, സു​ര​ക്ഷി​ത താ​മ​സം, തൊ​ഴി​ൽ-​ഉ​പ​ജീ​വ​ന മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ അ​ന്ത​സു​ള്ള ജീ​വി​ത​ത്തി​ലേ​ക്ക് ഇ​വ​രെ തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

കേ​ന്ദ്ര സാ​മൂ​ഹി​ക​നീ​തി ശാ​ക്തീ​ക​ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ജി​ല്ലാ നോ​ഡ​ൽ ഓ​ഫി​സ​റും സാ​മൂ​ഹി​ക​നീ​തി ഓ​ഫി​സ​റു​മാ​യ സ​മീ​ർ മ​ച്ചി​ങ്ങ​ലി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്രോ​ജ​ക്‌ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​ഹ​സ്‌​ന, കൗ​ൺ​സി​ല​ർ സി​ൻ​ഷ മോ​ൾ, ഡ്രൈ​വ​ർ അ​ബ്ദു​ൽ ല​ത്തീ​ഫ്, കെ​യ​ർ​ടേ​ക്ക​ർ സ​ന​ൽ കു​മാ​ർ, ട്രോ​മാ​കെ​യ​ർ വോള​ന്‍റിയ​ർ യൂ​നു​സ് രാ​മ​ൻ​കു​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.
ഭി​ക്ഷാ​ട​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പ​ദ്ധ​തി പ്ര​തി​നി​ധി​ക​ളെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് നോ​ഡ​ൽ ഓ​ഫി​സ​ർ അ​ഭ്യ​ർ​ഥി​ച്ചു.

Latest News

Corehub Up