Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Four Youths

എ​ന്‍റെ മ​ന​സ്സ് ആ​ർ​ക്കും മ​ന​സ്സി​ലാ​കു​ന്നി​ല്ല

പു​റ​മെ നോ​ക്കി​യാ​ൽ ഇ​ന്ന​ത്തെ കൗ​മാ​രം വ​ള​രെ സ്മാ​ർ​ട്ടാ​ണ്. കൈ​യ്യി​ൽ സ്മാ​ർ​ട്ട് ഫോ​ൺ, ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ആ​യി​രം ഫോ​ളോ​വേ​ഴ്‌​സ്, സം​സാ​ര​ത്തി​ൽ ആ​ത്മ​വി​ശ്വാ​സം. പ​ക്ഷേ, ആ ​തി​ള​ക്ക​ത്തി​നു​ള്ളി​ൽ പ​ല​രും പ​റ​യാ​തെ പ​റ​യു​ന്ന ഒ​രു വാ​ച​ക​മു​ണ്ട് .എ​ന്‍റെ മ​ന​സ് ആ​ർ​ക്കും മ​ന​സി​ലാ​കു​ന്നി​ല്ല.​മു​ൻ ത​ല​മു​റ നേ​രി​ടാ​ത്ത ചി​ല പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യാ​ണ് ഇ​ന്ന​ത്തെ കൗ​മാ​ര​ക്കാ​ർ ക​ട​ന്നു​പോ​കു​ന്ന​ത്.

താ​ര​ത​മ്യ​ത്തി​ന്‍റെ കെ​ണി
ഇ​ൻ​സ്റ്റ​ഗ്രാം തു​റ​ന്നാ​ൽ മ​തി,ഒ​രാ​ൾ ഐ​ഫോ​ൺ വാ​ങ്ങി​യ സ​ന്തോ​ഷ​ത്തി​ലാ​ണ്, മ​റ്റൊ​രാ​ൾ യൂ​റോ​പ്പ് ട്രി​പ്പി​ലാ​ണ്. എ​ല്ലാ​വ​രും സ​ന്തോ​ഷ​ത്തി​ലാ​ണെ​ന്നും, താ​ൻ മാ​ത്രം പി​ന്നി​ലാ​ണെ​ന്നും തോ​ന്നി​പോ​കും. മ​റ്റു​ള്ള​വ​രു​ടെ ഹൈ​ലൈ​റ്റ്സു​മാ​യി സ്വ​ന്തം ജീ​വി​ത​ത്തി​ന്‍റെ ബി​ഹൈ​ൻ​ഡ് ദി ​സീ​ൻ​സ് താ​ര​ത​മ്യം ചെ​യ്യു​ന്ന​താ​ണ് ആ​ദ്യ​ത്തെ പ്ര​ശ്നം. ഇ​ത് ചെ​റി​യ ആ​ശ​ങ്ക​യ​ല്ല, വ​ലി​യ മാ​ന​സി​ക സ​മ്മ​ർ​ദ്ദ​മാ​യി മാ​റു​ന്നു.

കേ​ൾ​ക്കാ​ൻ ആ​രു​മി​ല്ലാ​ത്ത അ​വ​സ്ഥ
എ​പ്പോ​ഴും ഫോ​ണി​ൽ ത​ന്നെ, നി​ന​ക്കൊ​ന്നും അ​റി​യി​ല്ല . വീ​ട്ടി​ൽ നി​ന്ന് കേ​ൾ​ക്കു​ന്ന ഈ ​വാ​ക്കു​ക​ൾ​ക്കി​ട​യി​ൽ പ​ല കൗ​മാ​ര​കാ​രും ഉ​ള്ളി​ലൊ​തു​ങ്ങും. പ​റ​യാ​ൻ ഒ​രു​പാ​ട് ഉ​ണ്ടെ​ങ്കി​ലും കേ​ൾ​ക്കാ​ൻ ഒ​രി​ട​മി​ല്ലാ​ത്ത അ​വ​സ്ഥ. മ​ന​സ്തു​റ​ക്കാ​ൻ ഒ​രു ചു​മ​ലി​ല്ലാ​തെ അ​വ​ർ ഒ​റ്റ​പെ​ടു​ന്നു.

നാ​ളെ​യെ​ക്കു​റി​ച്ചു​ള്ള ആ​ധി
പ്ല​സ് ടു ​ക​ഴി​ഞ്ഞാ​ൽ എ​ന്ത്? ഏ​ത് കോ​ഴ്‌​സ് എ​ടു​ക്ക​ണം? നാ​ട്ടി​ൽ നി​ൽ​ക​ണോ? വി​ദേ​ശ​ത്ത് പോ​ക​ണോ? പ​തി​നെ​ട്ടാം വ​യ​സ്സി​ൽ നാ​ൽ​​പതി​​ന്‍റെ ഭാ​ര​മാ​ണ് പ​ല​രു​ടെ​യും ചി​ന്ത​യി​ൽ. ഭാ​വി​യെ​കു​റി​ച്ചു​ള്ള ഈ ​അ​മി​ത ചി​ന്ത വ​ർ​ത്ത​മാ​ന​ത്തി​ന്‍റെ സ​ന്തോ​ഷം ക​വ​രു​ന്നു.

ഞാ​ൻ ആ​രാ​ണ് എ​ന്ന ചോ​ദ്യം?
എ​ല്ലാ​വ​രെ​യും പോ​ലെ ആ​ക​ണോ, അ​തോ വ്യ​ത്യ​സ്ത​നാ​ക​ണോ? സ്വ​ന്തം ഇ​ഷ്ട​ങ്ങ​ളെ എ​ങ്ങ​നെ വീ​ട്ടു​കാ​രെ വേ​ദ​നി​പ്പി​ക്കാ​തെ പ​റ​യും? സ്വ​ത്വം തേ​ടി​യു​ള്ള ഈ ​യാ​ത്ര​യാ​ണ് കൗ​മാ​ര​ത്തെ ഏ​റ്റ​വും മ​നോ​ഹ​ര​വും അ​തേ​സ​മ​യം സം​ഘ​ർ​ഷ​ഭ​രി​ത​വു​മാ​ക്കു​ന്ന​ത്.
വെ​ളി​ച്ച​ത്തി​ലേ​ക്ക് ഒ​രു പ​രി​ഹാ​രം വ​ലു​ത​ല്ല. ദി​വ​സ​ത്തി​ൽ കു​റ​ച്ചു​സ​മ​യം ഫോ​ൺ മാ​റ്റി വ​ച്ച് കു​ടും​ബ​ത്തോ​ടൊ​പ്പം ഇ​രി​ക്കു​ക.

മ​ന​സ്സി​ലു​ള്ള​ത് വി​ശ്വ​സ്ത​നാ​യ ഒ​രു സു​ഹൃ​ത്തി​നോ​ടോ, അ​ധ്യാ​പ​ക​നോ​ടോ, സ​ഹോ​ദ​രി​യോ​ടോ തു​റ​ന്നു പ​റ​യു​ക.​ഓ​ർ​ക്കു​ക, നി​ങ്ങ​ൾ പ​രാ​ജ​യ​മ​ല്ല, നി​ങ്ങ​ൾ ഒ​രു യാ​ത്ര​യി​ലാ​ണ്. കൗ​മാ​രം ഒ​രു പ്ര​ശ്ന​മ​ല്ല, അ​ത് ജീ​വി​തം നി​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഒ​രു കാ​ല​ഘ​ട്ട​മാ​ണ്. അ​ത് ക​ട​ന്നു​പോ​കും, പ​ക്ഷേ ഈ ​ഘ​ട്ട​ത്തി​ൽ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ നി​ങ്ങ​ളെ ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ന​യി​ക്കും.

Latest News

Corehub Up