മാന്നാനം: സ്ഥലംമാറിപ്പോകുന്ന കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡോ. ജയിംസ് മുല്ലശേരി സിഎംഐക്ക് കെഇ കുടുംബത്തിന്റെ സ്നേഹാദരവ്.
സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്നേഹാദരം ചടങ്ങിൽ സ്കൂൾ അധികൃതർ, അധ്യാപകർ, വിദ്യാർഥികൾ, പിടിഎ ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവർ ചേർന്ന് ഹൃദ്യമായ യാത്രയയപ്പ് നൽകി. സ്കൂൾ മാനേജർ ഫാ. ലൂക്കാ ചാവറ സിഎംഐ അധ്യക്ഷത വഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ഫാ. ജയിംസ് മുല്ലശേരിയെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.
മാന്നാനം സെന്റ് ജോസഫ് ആശ്രമം പ്രിയോർ ഫാ. ജോസഫ് വട്ടപ്പറമ്പിൽ സിഎംഐ അനുഗ്രഹ പ്രഭാഷണവും പ്രിൻസിപ്പൽ ഫാ. ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ ആമുഖപ്രസംഗവും നടത്തി. ഫ്രാൻസിസ് ജോർജ് എംപി, എഎസ്ഐഎസ്സി കേരള റീജൻ സെക്രട്ടറി ഫാ. ജോർജ് മാത്യു കരൂർ സിഎംഐ, ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്, പിടിഎ പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ്, ബ്രില്യന്റ് സ്റ്റഡി സെന്റർ ഡയറക്ടർമാരായ ജോർജ് തോമസ്, സെബാസ്റ്റ്യൻ ജി. മാത്യു, സീനിയർ വൈസ് പ്രിൻസിപ്പൽ ഷാജി ജോർജ്, ഹെഡ്മാസ്റ്റർ ജോസ് ജോസഫ്, അധ്യാപിക ഷൈനി ജിജോ, വിദ്യാർഥിനി പ്രിയാൽ മാത്യു എന്നിവർ പ്രസംഗിച്ചു.