x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​ഡോ. ജ​യിം​സ് മു​ല്ല​ശേ​രി​ക്ക് സ്നേ​ഹാ​ദ​ര​വ്


Published: July 8, 2026 06:17 AM IST | Updated: July 8, 2026 06:17 AM IST

മാ​ന്നാ​നം: സ്ഥ​ലംമാ​റി​പ്പോകുന്ന കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. ജ​യിം​സ് മു​ല്ല​ശേ​രി സി​എം​ഐ​ക്ക് കെ​ഇ കു​ടും​ബ​ത്തി​ന്‍റെ സ്നേ​ഹാ​ദ​ര​വ്.

സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ്നേ​ഹാ​ദ​രം ച​ട​ങ്ങി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ലൂ​ക്കാ ചാ​വ​റ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി അ​ഡ്വ. മോ​ൻ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫാ. ​ജ​യിം​സ് മു​ല്ല​ശേ​രി​യെ മ​ന്ത്രി പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

മാ​ന്നാ​നം സെ​ന്‍റ് ജോ​സ​ഫ് ആ​ശ്ര​മം പ്രി​യോ​ർ ഫാ. ​ജോ​സ​ഫ് വ​ട്ട​പ്പ​റ​മ്പി​ൽ സി​എം​ഐ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. കു​ര്യ​ൻ ചാ​ല​ങ്ങാ​ടി സി​എം​ഐ ആ​മു​ഖ​പ്ര​സം​ഗ​വും ന​ട​ത്തി. ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി, എ​എ​സ്ഐ​എ​സ്‌​സി കേ​ര​ള റീ​ജ​ൻ സെ​ക്ര​ട്ട​റി ഫാ. ​ജോ​ർ​ജ് മാ​ത്യു ക​രൂ​ർ സി​എം​ഐ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജിം ​അ​ല​ക്സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജ​യ്സ​ൺ ജോ​സ​ഫ്, ബ്രി​ല്യ​ന്‍റ് സ്റ്റ​ഡി സെ​ന്‍റ​ർ ഡ​യ​റ​ക്‌​ട​ർ​മാ​രാ​യ ജോ​ർ​ജ് തോ​മ​സ്, സെ​ബാ​സ്റ്റ്യ​ൻ ജി. ​മാ​ത്യു, സീ​നി​യ​ർ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഷാ​ജി ജോ​ർ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ് ജോ​സ​ഫ്, അ​ധ്യാ​പി​ക ഷൈ​നി ജി​ജോ, വി​ദ്യാ​ർ​ഥി​നി പ്രി​യാ​ൽ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Fr. Dr. James Mullassery's

Recent News

Corehub Up