പുല്‍പ്പള്ളി: ചെതലത്ത് റേഞ്ചില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥരുടെ അനുഭവങ്ങള്‍ പങ്കിട്ട് അവര്‍ ഒത്തുകൂടി.
2021-2024 കാലഘട്ടത്തില്‍ ചെതലത്ത് റേഞ്ചിലെ വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളില്‍ ജോലി ചെയ്തിരുന്നവരാണ് രൂക്ഷമായ വന്യജീവി ആക്രമണങ്ങള്‍ നിലനിന്ന കാലത്തെ അതിജീവിച്ച അനുഭവങ്ങളും സൗഹൃദങ്ങളും പങ്കിടാന്‍ കുറുവാ ദ്വീപില്‍ ഒത്തുകൂടിയത്. ദേശീയ തലത്തിലടക്കം ശ്രദ്ധിക്കപ്പെട്ട വന്യജീവി ആക്രമണങ്ങളുണ്ടായ ഈ സമയത്ത് അന്നുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ കൂട്ടായ്മയിലാണ് അതിനെയെല്ലാം തരണം ചെയ്യാനായതെന്നും യോഗം വലിയിരുത്തി.
വനമേഖലയിലെ സങ്കീര്‍ണമായ പല സംഭവങ്ങളും ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരുടെ സഹകരണത്തോടെ നിര്‍വഹിച്ചു. ഏഴ് കടുവകളെ ഈ മേഖലയില്‍ നിന്നും പിടികൂടി പുനരധിവസിപ്പിച്ചു. കബനി പുഴയോരത്ത് അടക്കം തൂക്കുവേലിയിട്ടതുവഴി വന്യമൃഗശല്യം കുറയ്ക്കാനും കാടിറങ്ങിയ ആനകള്‍ ജനവാസ മേഖലയിലെ സ്ഥിരം പ്രശ്നക്കാരായപ്പോള് അതിന് പരിഹാരമായി നൂതന രീതിയിലടക്കം ആവിഷ്കരിച്ച പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി വന്യജീവി ആക്രമണത്തിന് അയവുണ്ടാക്കാന്‍ കഴിഞ്ഞു.
ജീവനക്കാരുടെ കൂട്ടായ ശ്രമത്തിലൂടെയാണ് അതെല്ലാം സാധിച്ചതെന്നും യോഗം വിലയിരുത്തി. ഡിഎഫ്ഒ ഷജ്ന കരീം, റേഞ്ച് ഓഫീസര്‍ കെ.പി. അബ്ദുള്‍ സമദ്, പീച്ചി റേഞ്ച് ഓഫീസര്‍ രാജേഷ്, ബത്തേരി റേഞ്ച് ഓഫീസര്‍ ടി.ടി. നസ്ന, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍മാരായ വി.ആര്. ഷാജി, കെ.എ. ഇക്ബാല്‍, ബി.ബി. സുനില്‍കുമാര്‍, കെ.പി. അബ്ദുള്‍ ഗഫൂര്‍, എ. നിജേഷ്, കെ.യു. മണികണ്ഠന് എന്നിവരടക്കം 50 ഓളം ഉദ്യോഗസ്ഥരാണ് കൂട്ടായ്മയില്‍ പങ്കെടുത്തത്.
Tags : Forest Department officials who worked i