ഡെട്രോയിറ്റ്: ഡെട്രോയിറ്റ് മാർത്തോമ്മാ ഇടവകയുടെ പുതിയ വികാരിയായി നിയമിതനായ റവ.ഫാ. ജോബിൻ ജോസും കുടുംബവും മിഷിഗണിലെത്തി. വെള്ളിയാഴ്ച ഡെട്രോയിറ്റ് മെട്രോപൊളിറ്റൻ ഇന്റർനാഷണൽ വിമാനത്താവളത്തിലെത്തിയ ഫാ. ജോബിൻ ജോസിനെയും കുടുംബത്തെയും ഇടവക ഭാരവാഹികളും വിശ്വാസികളും ചേർന്ന് സ്വീകരിച്ചു.
1978-ൽ സ്ഥാപിതമായ ഡെട്രോയിറ്റ് മാർതോമ്മാ ഇടവകയുടെ 18-ാമത് വികാരിയായിയാണ് ഫാ ജോബിൻ ജോസ് ചുമതലയേൽക്കുന്നത്. അച്ചനോടൊപ്പം ഭാര്യ ജിൻസി ആനി ജോർജ് കൊച്ചമ്മ, മക്കളായ സിയ സാറ ജോബിൻ, നഥാൻ ജോസ് ജോബിൻ, നിയ മറിയം ജോബിൻ എന്നിവരും ഉണ്ടായിരുന്നു.