ഇരിങ്ങാലക്കുട: 23ാം ഫുട്ബോള്‍ ലോകകപ്പില്‍ വീഴുന്ന ഓരോ ഗോളിനും പച്ചപ്പിന്റെ പാഠവുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ പ്ലാവച്ചന് എന്നറിയപ്പെടുന്ന ഫാ. ജോയ് പീണിക്കപ്പറമ്പില്‍. ഓരോ ഗോളിനും ഓരോ വൃക്ഷ ത്തെെ നടുന്നതിനു വേണ്ടിയുള്ള വൃക്ഷത്തെെകളാണ് ഒരുക്കിയിരിക്കുന്നത്. 1000 ഡെനങ്ങ് റെഡ് ജാക്ക് തൈകളും 1000 കൊളംബിയന്‍ മാവിന്റെ തൈകളുമാണ് ഒരുക്കിയിരിക്കുന്നത്.
2010 ലെ ലോകകപ്പ് മുതലാണ് ഒരു ഗോള്‍ ഒരു മരം പദ്ധതി ആരംഭിച്ചത്. ആരാധകര്‍ ഇഷ്ടപ്പെട്ട താരങ്ങള്‍ക്കും ടീമുകള്‍ക്കുമായി ഫ്ലെക്സുകള്‍ പ്രിന്റ്് ചെയ്ത് കോടിക്കണക്കിന് രൂപ ചെലവാക്കുന്നു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം വഴി നാടിന് അപകടം വിളിച്ചുവരുത്തുമ്പോള്‍ കായിക അധ്യാപകനായ ഫാ. ജോയ് ഒന്നു മാറി ചിന്തിച്ചു. ഗോളടിക്കുന്ന കളിക്കാരെ എന്നും ജീവിക്കുന്നവരാക്കുക എന്ന ആശയത്തോടെ ഗോളടിക്കുന്ന ഓരോ താരത്തിന്റെ പേരിലും മരങ്ങള്‍ നടുന്നതിനായി രൂപം കൊടുത്തതാണ് ഒരു ഗോള്‍ ഒരു മരം പദ്ധതി.
മാവച്ചന്‍, പ്ലാവച്ചന്, മാവും പ്ലാവും കൂടി മാപ്പിളച്ചന് എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഫാ. ജോയ് ഇതിനോടകംതന്നെ ഇരുപത്തെണ്ണായിരത്തില്പരം (28,345) മരങ്ങള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്.