x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ക​ക​പ്പി​നാ​യി 2000 തൈ​ക​ള്‍ ഒ​രു​ക്കി ‘പ്ലാ​വ​ച്ച​ന്‍’ ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍


Published: June 11, 2026 01:41 AM IST | Updated: June 11, 2026 01:41 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: 23ാം ഫു​ട്‌​ബോ​ള്‍ ലോ​ക​ക​പ്പി​ല്‍ വീ​ഴു​ന്ന ഓ​രോ ഗോ​ളി​നും പ​ച്ച​പ്പി​ന്‍റെ പാ​ഠ​വു​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ലെ പ്ലാ​വ​ച്ച​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍. ഓ​രോ ഗോ​ളി​നും ഓ​രോ വൃ​ക്ഷ ത്തെെ ​ന​ടു​ന്ന​തി​നു വേ​ണ്ടി​യു​ള്ള വൃ​ക്ഷ​ത്തെെ​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 1000 ഡെ​ന​ങ്ങ് റെ​ഡ് ജാ​ക്ക് തൈ​ക​ളും 1000 കൊ​ളം​ബി​യ​ന്‍ മാ​വി​ന്‍റെ തൈ​ക​ളു​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

2010 ലെ ​ലോ​ക​ക​പ്പ് മു​ത​ലാ​ണ് ഒ​രു ഗോ​ള്‍ ഒ​രു മ​രം പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ആ​രാ​ധ​ക​ര്‍ ഇ​ഷ്ട​പ്പെ​ട്ട താ​ര​ങ്ങ​ള്‍​ക്കും ടീ​മു​ക​ള്‍​ക്കു​മാ​യി ഫ്ലെ​ക്‌​സു​ക​ള്‍ പ്രി​ന്‍റ്് ചെ​യ്ത് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വാ​ക്കു​ന്നു. പ്ലാ​സ്റ്റി​ക്കിന്‍റെ ഉ​പ​യോ​ഗം വ​ഴി നാ​ടി​ന് അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തു​മ്പോ​ള്‍ കാ​യി​ക അ​ധ്യാ​പ​ക​നാ​യ ഫാ. ​ജോ​യ് ഒ​ന്നു മാ​റി ചി​ന്തി​ച്ചു. ഗോ​ള​ടി​ക്കു​ന്ന ക​ളി​ക്കാ​രെ എ​ന്നും ജീ​വി​ക്കു​ന്ന​വ​രാ​ക്കു​ക എ​ന്ന ആ​ശ​യ​ത്തോ​ടെ ഗോ​ള​ടി​ക്കു​ന്ന ഓ​രോ താ​ര​ത്തി​ന്‍റെ പേ​രി​ലും മ​ര​ങ്ങ​ള്‍ ന​ടു​ന്ന​തി​നാ​യി രൂ​പം കൊ​ടു​ത്ത​താ​ണ് ഒ​രു ഗോ​ള്‍ ഒ​രു മ​രം പ​ദ്ധ​തി.

മാ​വ​ച്ച​ന്‍, പ്ലാ​വ​ച്ച​ന്‍, മാ​വും പ്ലാ​വും കൂ​ടി മാ​പ്പി​ള​ച്ച​ന്‍ എ​ന്ന് നാ​ട്ടു​കാ​ര്‍ വി​ളി​ക്കു​ന്ന ഫാ. ​ജോ​യ് ഇ​തി​നോ​ട​കം​ത​ന്നെ ഇ​രു​പ​ത്തെ​ണ്ണാ​യി​ര​ത്തി​ല്‍​പ​രം (28,345) മ​ര​ങ്ങ​ള്‍ വ​ച്ചു​പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Tags : Nattuvishesham Local News 2000 saplings planted Fr. Joy Peenikaparambil

Recent News

Corehub Up