Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fr. Xavier Vadakkekara

Pravasi India – Delhi

ഫാ. ​സേ​വ്യ​ര്‍ വ​ട​ക്കേ​ക്ക​ര ഓ​ർ​മ​യാ​യി​ട്ട് ഒ​രു വ​ർ​ഷം

കോ​ട്ട​യം: ഡ​ല്‍​ഹി കേ​ന്ദ്രീ​ക​രി​ച്ച് പ​ത്ര​പ്ര​വ​ര്‍​ത്ത​നം, അ​ച്ച​ടി, പു​സ്ത​ക പ്ര​കാ​ശ​ന രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ച്ച ക​പ്പൂ​ച്ചി​ന്‍ വൈ​ദീ​ക​ന​ര്‍ ഫാ. ​സേ​വ്യ​ര്‍ വ​ട​ക്കേ​ക്ക​ര വി​ട​പ​റ​ഞ്ഞി​ട്ട് ഒ​രു വ​ര്‍​ഷം തി​ക​യു​ന്നു.

സ്വ​ന്തം ക​ണ്ണി​ല്‍ ഇ​രു​ള്‍ മൂ​ടു​ന്ന അ​പൂ​ര്‍​വ രോ​ഗ​ത്തി​ന് ഇ​ര​യാ​യി​ട്ടും സ​മൂ​ഹ​ത്തി​ന് വെ​ളി​ച്ച​മാ​യ മ​റ​ക്കാ​നാ​വാ​ത്ത വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ഫാ. ​സേ​വ്യ​ര്‍.

ന​ല്ല കാ​ഴ്ച​ശ​ക്തി ഉ​ള്ള​വ​ര്‍ കൈ​കാ​ര്യം ചെ​യ്യേ​ണ്ട പ്ര​സ​ദ്ധീ​ക​ര​ണം, പ​ത്ര​പ്ര​വ​ര്‍​ത്ത​നം എ​ന്നി​വ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന രം​ഗം.

ഡ​ല്‍​ഹി​ക്ക് സ​മീ​പം നോ​യി​ഡ​യി​ല്‍ അ​ദ്ദേ​ഹം സ്ഥാ​പി​ച്ച ജ്യോ​തി പ്രി​ന്‍റേ​ഴ്‌​സ് എ​ന്ന അ​ച്ച​ടി​ശാ​ല, ഇ​ന്ത്യ​ന്‍ ക​റ​ന്‍റ്സ് എ​ന്ന ഇം​ഗ്ലീ​ഷ് മാ​സി​ക എ​ന്നി​വ സേ​വ്യ​ര്‍ അ​ച്ച​ന്‍റെ ക്രാ​ന്തി ദ​ര്‍​ശ​ന​ത്തി​ന്‍റെ നി​ല​നി​ല്‍​ക്കു​ന്ന അ​ട​യാ​ള​മാ​യി​രു​ന്നു.

സി​ബി​സി​ഐയു​ടെ മു​ഖ​പ​ത്ര​മാ​യി​രു​ന്ന ഇ​ന്ത്യ​ന്‍ ക​റ​ന്‍റ്സ് എ​ന്ന മാ​സി​ക അ​ച്ച​ന്‍ ഏ​റ്റെ​ടു​ത്ത ശേ​ഷ​മാ​ണ് പൊ​ളി​റ്റി​ക്ക​ല്‍ മാ​സി​ക​യാ​യി മാ​റി​യ​ത്.

മ​ര​ണശേ​ഷം ത​ന്‍റെ മൃതദേഹം ഡ​ല്‍​ഹി​യി​ലെ ഓ​ള്‍ ഇ​ന്ത്യ മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ന് ദാ​നം ചെ​യ്യാ​ന്‍ വി​ല്‍​പ​ത്രം ത​യാ​റാ​ക്കി​യ അ​ദ്ദേ​ഹം മ​ര​ണ​ത്തി​ലും വ്യ​ത്യ​സ്ഥ​നാ​യി.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ഗ്ര​ഹം അ​നു​സ​രി​ച്ച് മൃ​ത​ദേ​ഹം ഓ​ള്‍ ഇ​ന്ത്യ മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ന് കൈ​മാ​റി, മെ​ഡി​ക്ക​ല്‍ പ​ഠ​ന​ത്തി​ന് ശേ​ഷം ഉ​ത്ത​ര്‍പ്ര​ദേ​ശി​ലെ ദാ​സ്‌​ന മു​സോ​റി​യി​ലെ ക​പ്പൂ​ച്ചി​ന്‍ ആ​ശ്ര​മ​ത്തി​ലെ സെ​മി​ത്തേ​രി​യി​ല്‍ അ​ന്ത്യ വി​ശ്ര​മം ഒ​രു​ക്കി.

Latest News

Corehub Up