കാവാലം: സെന്റ് തെരേസാസ് പള്ളി മുൻ വികാരിയും കിളിരൂർ പള്ളി സ്ഥാപകനുമായ ഫാ. യോഹന്നാൻ നിലവുന്തറയുടെ നൂറാമത് ചരമവാർഷികവും നിലവുന്തറ കുടുംബയോഗ വാർഷികവും കാവാലം സെന്റ് തെരേസാസ് പള്ളിയിൽ നടന്നു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. ജോസ് നിലവുന്തറ അധ്യക്ഷത വഹിച്ചു.
കാവാലം സെന്റ് തെരേസാസ് പള്ളി വികാരി ഫാ. ജേക്കബ് കാട്ടടി മുഖ്യപ്രഭാഷണം നടത്തി. ഫാ. മാത്യു മുല്ലശേരി, ജോർജി തയ്യിൽ, ജോസി യോഗ്യാവീട്, തോമസുകുട്ടി പുളിമൂട്, റോജോ ജോസഫ്, സക്കറിയ നിലവുന്തറ, സിസ്റ്റർ ക്ലാരിസ് തയ്യിൽ, വർഗീസ് കിണറ്റുകര, ജിമ്മിച്ചൻ പടാരം എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ മുതിർന്ന അംഗങ്ങളായ ജോയിച്ചൻ നിലവന്തറ, ആനിയമ്മ പുത്തൻപുരയ്ക്കൽ, രാജൻ തയ്യിൽ, റീത്താമ്മ നിലവുന്തറ, സിസ്റ്റർ ബിനോ എസ്എച്ച് എന്നിവരെ ആദരിച്ചു.