Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fr.Dr.SajuPinakkat

Europe

ഫാ.​ഡോ. സാ​ജു പി​ണ​ക്കാ​ട്ട് സൗ​ത്ത്‌വാ​ർ​ക്ക് ക​ത്തോ​ലി​ക്കാ അ​തി​രൂ​പ​ത​യു​ടെ ചാ​പ്റ്റ​ർ കാ​ന​ൻ

സൗ​ത്ത്‌വാ​ർ​ക്ക്: ബ്രോം​ലി​യി​ലെ സെ​ന്‍റ് ജോ​സ​ഫ് & സെ​ന്‍റ് സ്വി​തു​ൻ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക വി​കാ​രി​യും ബ്രോം​ലി ഡീ​ന​റി​യു​ടെ ഡീ​നും സൗ​ത്ത്വ​ർ​ക്ക് അ​തി​രൂ​പ​ത​യു​ടെ വൈ​ദി​ക സ​മി​തി​യി​ലെ അം​ഗ​വു​മാ​യ റ​വ. ഡോ ​സാ​ജു പി​ണ​ക്കാ​ട്ടി​നെ സൗ​ത്ത്‌വാ​ർ​ക്ക് അ​തി​രൂ​പ​ത​യു​ടെ ചാ​പ്റ്റ​ർ കാ​ന​ൻ പ​ദ​വി​യി​ൽ നി​യ​മി​ച്ചു.

സൗ​ത്ത്‌വാ​ർ​ക്ക് അ​തി​രൂ​പ​ത​യു​ടെ ആ​ർ​ച്ച്ബി​ഷ​പ്പാ​യ ജോ​ൺ വി​ൽ​സ​ണാ​ണ് സാ​ജു അ​ച്ച​നെ ചാ​പ്റ്റ​ർ കാ​ന​ൻ ആ​യി നി​യ​മ​നം ന​ൽ​കി​യ​ത്. സാ​ജു അ​ച്ച​ന് ല​ഭി​ച്ച ഈ ​പ​ദ​വി വ്യ​ക്തി​പ​ര​മാ​യ അം​ഗീ​കാ​രം എ​ന്ന​തി​ലു​പ​രി, വി​ശാ​ല​മാ​യ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​നും പ്ര​ത്യേ​കി​ച്ച് സീ​റോ​മ​ല​ബാ​ർ സ​ഭ​യ്ക്കും മ​ല​യാ​ളി വി​ശ്വാ​സി സ​മൂ​ഹ​ത്തി​നും ഏ​റെ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണ്.

അ​തി​മെ​ത്രാ​സ​ന​ത്തി​ന്‍റെ ആ​ത്മീ​യ​വും ആ​രാ​ധ​നാ​ക്ര​മ​പ​ര​വും അ​ജ​പാ​ല​ന​പ​ര​വു​മാ​യ ദൗ​ത്യ​ങ്ങ​ളി​ൽ ആ​ർ​ച്ച്ബി​ഷ​പ്പി​നെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ക​ത്തീ​ഡ്ര​ൽ ചാ​പ്റ്റ​റി​ലെ അം​ഗ​മാ​യി ആ​ർ​ച്ച്ബി​ഷ​പ് നി​യ​മി​ക്കു​ന്ന വൈ​ദി​ക​നെ​യാ​ണ് ചാ​പ്റ്റ​ർ കാ​ന​ൻ എ​ന്ന് വി​ളി​ക്കു​ന്ന​ത്.

ഈ ​പ​ദ​വി ഒ​രു ബ​ഹു​മ​തി​യെ​ന്ന​തി​ലു​പ​രി, വി​ശ്വാ​സ​പ​ര​വും ന​യ​പ​ര​വു​മാ​യ വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വം കൂ​ടി​യാ​ണ്.

വി​ശ്വാ​സി​സാ​ഗ​ര​ത്തെ സാ​ക്ഷി​യാ​ക്കി സാ​ജു അ​ച്ച​ന് ചാ​പ്റ്റ​ർ കാ​ന​ൻ പ​ദ​വി​യി​ൽ നി​യ​മ​നം

സൗ​ത്ത്‌വാ​ർ​ക്ക് അ​തി​രൂ​പ​ത​യി​ലെ ബി​ഷ​പ്പു​മാ​ർ, വൈ​ദി​ക​ർ, സ​മ​ർ​പ്പി​ത​ർ, വി​ശ്വാ​സി​ക​ൾ, ബ​ന്ധു​മി​ത്രാ​ദി​ക​ൾ, അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ അ​ട​ക്കം വ​ൻ വി​ശ്വാ​സി ജ​ന​സാ​ഗ​ര​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഫാ. ​സാ​ജു​വി​നെ ഔ​പ​ചാ​രി​ക​മാ​യി ചാ​പ്റ്റ​ർ കാ​ന​നാ​യി സ്ഥാ​നാ​രോ​ഹ​ണം ന​ട​ത്തി​യ​ത്.

സൗ​ത്ത്‌വാ​ർ​ക്ക് ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ൺ വി​ൽ​സ​ൺ അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ത്തി​ൽ പെ​ട്ടെ​ന്ന് മ​ട​ങ്ങേ​ണ്ടി വ​ന്ന​തി​നാ​ൽ ജിം ​ക്രോ​ണി​ൻ (പ്രോ​വോ​സ്റ്റ് കാ​ന​ൻ) ആ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്പി​ന് പ​ക​രം ചു​മ​ത​ല നി​ർ​വഹി​ച്ച​ത്.

ബി​ഷ​പ് പോ​ൾ ഹെ​ൻ​ഡ്രി​ക്സ്, ബി​ഷ​പ് ജെ​റാ​ർ​ഡ് ബ്രാ​ഡ്ലി , കാ​ന​ൻ വി​ക്ട​ർ (ഡാ​ർ​ലിം​ഗ്ട​ൺ എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി), മൈ​ക്കി​ൾ ബ്രാ​ഞ്ച് (ക​ത്തീ​ഡ്ര​ൽ ഡീ​ൻ), വി​കാ​ർ ജ​ന​റാ​ൾ മോ​ൺ. ഗേ​റി യൂ​വിം​ഗ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

തി​രു​സ​ഭ​യ്ക്കു​വേ​ണ്ടി ഒ​രു വൈ​ദി​ക​ൻ കാ​ഴ്ച​വയ്ക്കു​ന്ന ആ​ത്മാ​ർ​ഥ​വും സ്തു​ത്യ​ർ​ഹ​വും സ​മ​ർ​പ്പി​ത​വു​മാ​യ സേ​വ​ന​ത്തി​നു​ള്ള വ​ലി​യ അം​ഗീ​കാ​ര​മാ​യാ​ണ് ചാ​പ്റ്റ​ർ കാ​ന​ൻ പ​ദ​വി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.​

ചാ​പ്റ്റ​ർ കാ​ന​ൻ അ​തി​രൂ​പ​ത​യി​ലെ പ്ര​ധാ​ന ആ​രാ​ധ​നാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യും ആ​വ​ശ്യ​മാ​യ അ​വ​സ​ര​ങ്ങ​ളി​ൽ ആ​ർ​ച്ച്ബി​ഷ​പ്പി​ന് ഉ​പ​ദേ​ശ​വും സ​ഹാ​യ​വും ന​ൽ​കു​ക​യും അ​തോ​ടൊ​പ്പം സ​ഭ​യു​ടെ ദൗ​ത്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും വൈ​ദി​ക​രും അ​ൽ​മാ​യ​രും ത​മ്മി​ലു​ള്ള ഐ​ക്യം വ​ള​ർ​ത്തു​ക​യും ചെ​യ്യു​ന്നു.

ത​ങ്ങ​ളെ ഭ​ര​മേ​ല്പി​ച്ചി​രി​ക്കു​ന്ന ഇ​ട​വ​ക​ദൗ​ത്യം തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴും ക​ത്തീ​ഡ്ര​ലി​ന്‍റെ​യും അ​തി​രൂ​പ​ത​യു​ടെ​യും​പ്ര​തി​നി​ധി​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ച് ന​യ രൂ​പീ​ക​ര​ണം, നേ​തൃ​ത്വം, പ്രാ​ർ​ഥ​ന, അ​ജ​പാ​ല​ന ശു​ശ്രൂ​ഷ എ​ന്നീ മേ​ഖ​ല​ക​ളി​ൽ പ്ര​ധാ​ന​മാ​യി ശ്ര​ദ്ധ​ചെ​ലു​ത്തു​ക​യും സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ക​യു​മാ​ണ് ഉ​ത്ത​ര​വാ​ദി​ത്വം.

ത​ല​ശേ​രി രൂ​പ​ത​യി​ലെ കൊ​ച്ച​ച്ച​നി​ൽ നി​ന്നും യുകെയി​ലെ സൗ​ത്ത്വ​ർ​ക്ക് അ​തി​രൂ​പ​ത​യു​ടെ ചാ​പ്റ്റ​ർ കാ​ന​ൻ പ​ദ​വി​യി​ലേ​ക്ക്

ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ കു​ടി​യാ​ൻ​മ​ല ഫാ​ത്തി​മ​മാ​താ ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ തോ​മ​സ് പി​ണ​ക്കാ​ട്ടി​ന്‍റെ​യും, പ​രേ​ത​യാ​യ മേ​രി അ​റ​ക്ക​പ്പ​റ​മ്പി​ലി​ന്‍റെ​യും മ​ക​നാ​ണ് സാ​ജു അ​ച്ച​ൻ.

2000ൽ ​ത​ന്‍റെ ഇ​ട​വ​ക​യാ​യ കു​ടി​യാ​ൻ​മ​ല ഫാ​ത്തി​മ​മാ​താ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച്‌ ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റ​ത്തി​ൽ പി​താ​വി​ൽ നി​ന്നും വൈ​ദി​ക പ​ട്ടം സ്വീ​ക​രി​ച്ച സാ​ജു അ​ച്ച​ൻ, തു​ട​ർ​ന്ന് ത​ന്‍റെ ക​പ്പൂ​ച്ചി​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​സാ​ധ​നം ന​ട​ത്തി വ​ന്നി​രു​ന്ന അ​സീസി മാ​സി​ക​യു​ടെ ചീ​ഫ് എ​ഡി​റ്റ​ർ പ​ദ​വി​യി​ലും ഭ​ര​ണ​ങ്ങാ​നം സെ​റാ​ഫി​ക്‌ സെ​മി​നാ​രി​യി​ൽ വൈ​സ് റെ​ക്ട​റാ​യും 2000-2006 കാ​ല​ഘ​ട്ട​ത്തി​ൽ സേ​വ​നം അ​നു​ഷ്‌​ഠിച്ചി​ട്ടു​ണ്ട്.

2006ൽ ​റോ​മി​ലെ പൊ​ന്തി​ഫി​ക്ക​ൽ ഗ്രി​ഗോ​റി​യ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വി​ശു​ദ്ധ ഗ്ര​ന്ഥ ശാ​സ്ത്ര​ത്തി​ൽ പ​ഠ​ന​ത്തി​നാ​യി അ​യ​ക്ക​പ്പെ​ട്ട സാ​ജു അ​ച്ച​ൻ അ​വി​ടെ നി​ന്നും ലൈ​സ​ൻ​ഷ്യേ​റ്റ് ബി​രു​ദം നേ​ടി. യുകെ സ​ത​ക് രൂ​പ​ത​യി​ൽ നി​ന്നും വൈ​ദി​ക സേ​വ​ന​ത്തി​നാ​യി ക്ഷ​ണം ല​ഭി​ച്ച അ​ച്ച​ൻ 2008ൽ ​യുകെയി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

ബ്രോം​ലി റോ​മ​ൻ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്രീ​സ്റ്റാ​യി അ​ജ​പാ​ല​ന ശു​ശ്രു​ഷ ആ​രം​ഭി​ച്ചു. പ​ഠ​ന​ത്തി​ൽ ഏ​റെ ത​ത്പ​ര​നാ​യി​രു​ന്ന സാ​ജു അ​ച്ച​ൻ ബ്രോം​ലി​യി​ൽ അ​ജ​പാ​ല​ന ശു​ശ്രൂ​ഷ ചെ​യ്തു​കൊ​ണ്ടി​രി​ക്കെ​ത്ത​ന്നെ, ല​ണ്ട​നി​ലെ ഹെ​യ്ത്രോ​പ് കോ​ളേ​ജി​ൽ നി​ന്ന് ബൈ​ബി​ൾ പ​ഠ​ന​ത്തി​ൽ ഡോ​ക്ട​റേ​റ്റ് ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തു.

ട​ൺ​ബ്രി​ഡ്ജി​ലെ കോ​ർ​പ്പ​സ് ക്രി​സ്റ്റി ദേ​വാ​ല​യ​ത്തി​ലും സെ​ന്‍റ് ഡൊ​മി​നി​ക് ച​ർ​ച്ച്, വ​ഡോ​ണി​ലും വി​കാ​രി​യാ​യും അ​ച്ച​ൻ ശ്ര​ദ്ധേ​യ​മാ​യ സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

2014- 2021 വ​രെ വോ​ണ​ർ​ഷി​ലെ സെ​ന്‍റ് ജോ​ൺ​സ് സെ​മി​നാ​രി​യി​ൽ വി​ശു​ദ്ധ​ഗ്ര​ന്ഥ​ശാ​സ്ത്ര അ​ധ്യാ​പ​ക​നാ​യും സാ​ജു അ​ച്ച​ൻ മി​ക​വു​റ്റ സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

 

Latest News

Corehub Up