Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FrAbelPeriyapuramCMI

ദീപിക ബാലസഖ്യം, ‘കൊച്ചേട്ടനെ’ ഓർക്കുന്പോൾ..

മ​ല​യാ​ള​ത്തി​ൽ ഇ​ന്നോ​ള​മു​ണ്ടാ​യി​ട്ടു​ള്ള ബാ​ല​സം​ഘ​ട​ന​കളി​ൽ ഒ​രേ​യൊ​രു കൊ​ച്ചേ​ട്ട​നേ​യു​ള്ളൂ. അ​ത് ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ കൊ​ച്ചേ​ട്ട​നാ​ണ്. ബാ​ല​സ​ഖ്യ​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ​ക്കു ന​ല്ക​പ്പെ​ട്ടി​രി​ക്കു​ന്ന സ്നേ​ഹ​നാ​മ​മാ​ണ് കൊ​ച്ചേ​ട്ട​ൻ.

ദീ​പി​ക പ​ത്ര​ത്തി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള ബാ​ല​രം​ഗം പം​ക്തി​യി​ലും മ​ല​യാ​ള​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ആ​രം​ഭി​ച്ച പ്ര​ഥ​മ ബാ​ല​മാ​സി​ക​യാ​യ കു​ട്ടി​ക​ളു​ടെ ദീ​പി​ക​യി​ലും കൊ​ച്ചേ​ട്ട​ൻ സ​ഖ്യാം​ഗ​ങ്ങ​ൾ​ക്കാ​യി, "കൊ​ച്ചേ​ട്ട​ന്‍റെ ക​ത്ത്' എ​ന്ന ശീ​ർ​ഷ​ക​ത്തി​ലെ​ഴു​തു​ന്ന ല​ഘു കു​റി​പ്പു​ക​ൾ ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ടു​ത​ന്നെ കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റെ​ടു​ത്തു. അ​ത് സ​ഖ്യം അം​ഗ​ത്വ​മു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അ​സം​ബ്ലി​ക്കും സ​ന്മാ​ർ​ഗ ക്ലാ​സു​ക​ളി​ലും അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ൾ​ക്കു വാ​യി​ച്ചു​കേ​ൾ​പ്പി​ക്കു​ന്ന സം​സ്കാ​രം ആ​ദ്യ​കാ​ലം മു​ത​ൽ ആ​രം​ഭി​ച്ച് ഇ​ന്നും തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു!

വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്നും വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ക​ലോ​ത്സ​വ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ആ​ദ്യ​മാ​യി നേ​തൃ​ത്വം ന​ൽ​കി​യ സം​ഘ​ട​ന ദീ​പി​ക ബാ​ല​സ​ഖ്യ​മാ​ണ്. 1957-ൽ ​കേ​ര​ള​സ​ർ​ക്കാ​ർ സ്കൂ​ൾ യു​വ​ജ​നോ​ത്സ​വം തു​ട​ങ്ങു​ന്ന​തി​നു മു​ന്പു​ത​ന്നെ ദീ​പി​ക ബാ​ല​സ​ഖ്യം വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​മ​ത്സ​ര​ങ്ങ​ൾ വ​ലി​യ​തോ​തി​ൽ ആ​രം​ഭി​ച്ചി​രു​ന്നു! ആ​ബേ​ല​ച്ച​നും സ​ഖ്യ​ത്തി​ന്‍റെ മ​റ്റു സം​ഘാ​ട​ക​രു​മാ​ണ് ദീ​പി​ക പ​ത്ര​ത്തി​ന്‍റെ കീ​ഴി​ൽ "നാം ​ഒ​രു​കു​ടും​ബം' എ​ന്ന മു​ദ്രാ​വാ​ക്യ​ത്തോ​ടെ ക​ലോ​ത്സ​വ​ങ്ങ​ളും സാ​ഹി​ത്യ​മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ച​ത്!

കു​ട്ടി​ക​ളു​ടെ ദീ​പി​ക എ​ന്ന എ​ഴു​ത്തോ​ല!

2027ൽ 70-ാം വ​ർ​ഷ​ത്തി​ലെ​ത്തു​ന്ന മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ബാ​ല​മാ​സി​ക​യു​ടെ ആ​രം​ഭം ആ​ബേ​ല​ച്ച​നി​ലൂ​ടെ​യാ​യി​രു​ന്നു. ആ​ദ്യ പ​തി​പ്പി​ന് അ​ദ്ദേ​ഹ​മെ​ഴു​തി​യ കൊ​ച്ചേ​ട്ട​ന്‍റെ ക​ത്താ​ണ് ഈ ​പേ​ജി​ൽ ന​ല്കി​യി​രി​ക്കു​ന്ന​ത്.

കു​ട്ടി​ക​ളു​ടെ ദീ​പി​ക, മാ​സി​ക​യാ​കു​ന്ന​തി​നു മു​ന്പ്, ദീ​പി​ക ദി​ന​പ​ത്ര​മാ​ണ്, മ​ല‍​യാ​ള​ഭാ​ഷ​യി​ലെ കു​ട്ടി​ക​ളു​ടെ ര​ച​ന​ക​ൾ സ​മാ​ഹ​രി​ച്ച് ആ​ദ്യ​മാ​യി "ദീ​പി​ക - കു​ട്ടി​ക​ളു​ടെ വി​ശേ​ഷാ​ൽ​പ്ര​തി' എ​ന്ന പേ​രി​ൽ ഒ​രു സ​വി​ശേ​ഷ പ്ര​സി​ദ്ധീ​ക​ര​ണം പു​റ​ത്തി​റ​ക്കി​യ​ത്. അ​വി​ടെ​നി​ന്നാ​ണ് ബാ​ല​ചേ​ത​ന​ക​ളെ അ​ക്ഷ​ര​കൗ​തു​ക​ങ്ങ​ൾ​കൊ​ണ്ട്, വി​രു​ന്നൂ​ട്ടി​യ കു​ട്ടി​ക​ളു​ടെ ദീ​പി​ക​യു​ടെ പി​റ​വി. 200 പേ​ജു​ക​ളി​ൽ ക​ഥ​ക​ളും ക​വി​ത​ക​ളും നോ​വ​ലു​ക​ളും ഫ​ലി​ത​ബി​ന്ദു​ക്ക​ളും പൊ​തു​വി​ജ്ഞാ​ന​വു​മെ​ല്ലാം ചേ​ർ​ത്തു​വ​ച്ച ഒ​രു സ​ന്പൂ​ർ​ണ സാ​ഹി​ത്യ​വി​രു​ന്നാ​യി​രു​ന്നു കു​ട്ടി​ക​ളു​ടെ ദീ​പി​ക. ഏ​ഴു പ​തി​റ്റാ​ണ്ടു​ക​ൾ ഈ ​അ​ക്ഷ​ര​യാ​ത്ര പൂ​ർ​ത്തി​യാ​ക്കു​ന്പോ​ഴും ഇ​ന്നും അ​നേ​കം ബാ​ല​പ്ര​തി​ഭ​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത​യ്ക്കുള്ള ആ​ദ്യ എ​ഴു​ത്തോ​ല​യാ​ണ് കു​ട്ടി​ക​ളു​ടെ ദീ​പി​ക. ബാ​ല​സ​ഖ്യം വാ​ർ​ത്ത​ക​ളും കു​ട്ടി​ക​ളു​ടെ ദീ​പി​ക​യു​ടെ അ​വി​ഭാ​ജ്യ ഭാ​ഗ​മാ​യി​രു​ന്നു.

മു​ട്ട​ത്തു​വ​ർ​ക്കി, നാ​ലാ​ങ്ക​ൽ കൃ​ഷ്ണ​പി​ള്ള, ജോ​സ​ഫ് മ​റ്റം, വേ​ളൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി, പെരുന്പ ടവം ശ്രീധരൻ, എ​ൽ.​കി​ഴ​ക്കേ​ടം, പി.​സി. സി​റി​യ​ക്, ചെ​റി​യ​ൻ ക​ട്ട​ക്ക​യം, ഒ. ​അ​യ്യ​നേ​ത്ത് തു​ട​ങ്ങി പി​ൽ​ക്കാ​ല​ത്ത് മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ മ​ഹാ​ര​ഥ​ന്മാ​രാ​യി വ​ള​ർ​ന്ന പ്ര​തി​ഭ​ക​ൾ എ​ഴു​തി​ത്തു​ട​ങ്ങി​യ ക​ട​ലാ​സു​ക​ൾ കൂ​ട്ടി​ത്തു​ന്നി​യ​ത് ആ​ബേ​ല​ച്ച​ൻ എ​ന്ന കൊ​ച്ചേ​ട്ട​നാ​യി​രു​ന്നു!

ഇ​ന്നും ദീ​പി​ക ബാ​ല​സ​ഖ്യം പ​തി​നെ​ട്ടോ​ളം സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി നാ​ലാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ല​യ​ങ്ങ​ളി​ലൂ​ടെ 20 ല​ക്ഷ​ത്തി​ല​ധി​കം അം​ഗ​ങ്ങ​ളെ "നാം ​ഒ​രു കു​ടും​ബം' എ​ന്ന ഒ​രു​മ​യു​ടെ മ​ഹ​ത് സ​ന്ദേ​ശ​ത്തി​ലൂ​ടെ കോർത്തിണക്കി രാ​ഷ്ട്ര​നി​ർ​മി​തി​യി​ൽ പ​ങ്കു​ചേ​ർ​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്നു​വെ​ങ്കി​ൽ അ​തി​ന്‍റെ ചാ​ല​ക​ശ​ക്തി​യാ​യി, ആ​ബേ​ല​ച്ച​ൻ എ​ന്ന ആ​ദ്യ കൊ​ച്ചേ​ട്ട​ന്‍റെ ചൈതന്യം ക​രു​ത്താ​യി കൂ​ടെ​യു​ണ്ട് എ​ന്ന​ത് സു​വ്യ​ക്ത​മാ​ണ്.

Latest News

Corehub Up