Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FrShaqHamel

ഫാ. ​ഷാ​ക് ഹാ​മ​ലി​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​നു പ​ത്തു വ​യ​സ്

പാ​​​​​രീ​​​​​​സ്: വി​​​​​​ശു​​​​​​ദ്ധ കു​​​​​​ര്‍​ബാ​​​​​​ന അ​​​​​​ര്‍​പ്പ​​​​​​ണ​​​​​​ത്തി​​​​​​നി​​​​​​ടെ ഫ്ര​​​​​​ഞ്ച് വൈ​​​​​​ദി​​​​​​ക​​​​​​ന്‍ ഫാ. ​​​​​​ഷാ​​​​​​ക് ഹാ​​​​​​മ​​​​​​ലി​​​​നെ ഭീ​​​​ക​​​​ര​​​​ർ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ട് പ​​​​​​ത്തു വ​​​​​​ര്‍​ഷം. 2016 ജൂ​​​​​​ലൈ 26നാ​​​​​​ണ് ര​​​​​​ണ്ട് ഇ​​​​​​സ്‌ലാമി​​​​​​ക് സ്റ്റേ​​​​​​റ്റ് ഭീ​​​​​​ക​​​​​​ര​​​​​​ര്‍ ഫാ. ​​​​​​ഹാ​​​​​​മലി​​​​​​നെ ക​​​​​​ഴു​​​​​​ത്ത​​​​​​റ​​​​​​ത്തു കൊ​​​​​​ന്ന​​​​​​ത്.

പാ​​​​​​രീ​​​​​​സി​​​​​​ല്‍​നി​​​​​​ന്ന് 128 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ര്‍ അ​​​​​​ക​​​​​​ലെ റൂ​​​​​​വ​​​​​​ന്‍ ന​​​​​​ഗ​​​​​​ര​​​​​​ത്തി​​​​​​ലെ സെന്‍റ് സ്റ്റീഫൻസ് പ​​​​​​ള്ളി​​​​​​യി​​​​​​ല്‍ രാ​​​​​​വി​​​​​​ലെ വി​​​​​​ശു​​​​​​ദ്ധ കു​​​​​​ര്‍​ബാ​​​​​​ന ന​​​​​​ട​​​​​​ക്കു​​​​​​മ്പോ​​​​​​ള്‍ അ​​​​​​തി​​​​​​ക്ര​​​​​​മി​​​​​​ച്ചു ക​​​​​​യ​​​​​​റി​​​​​​യ ര​​​​​​ണ്ടു ഭീ​​​​​​ക​​​​​​ര​​​​​​ര്‍ പ​​​​​​ള്ളി​​​​​​യി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​വ​​​​​​രെ ബ​​​​​​ന്ദി​​​​​​ക​​​​​​ളാ​​​​​​ക്കി​​​​​​യ​​​​​​ശേ​​​​​​ഷം എ​​​​​​ണ്‍​പ​​​​​​ത്തി​​​​​​യാ​​​​​​റു​​​​​​കാ​​​​​​ര​​​​​​നാ​​​​​​യ ഫാ. ​​​​​​ഷാ​​​​​​ക് ഹാ​​​​​​മ​​​​​​ലി​​​​​​നെ ക​​​​​​ഴു​​​​​​ത്ത​​​​​​റ​​​​​​ത്തു കൊ​​​​​​ല്ലു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ഭീ​​​​​​ക​​​​​​ര​​​​​​ര്‍ വ​​​​​​ധം കാ​​​​​​മ​​​​​​റ​​​​​​യി​​​​​​ല്‍ പ​​​​​​ക​​​​​​ര്‍​ത്തി​​​​​യി​​​​​രു​​​​​ന്നു.​​​

ര​​​​​​ണ്ടു ഭീ​​​​​​ക​​​​​​ര​​​​​​രെ​​​​​​യും പോ​​​​​​ലീ​​​​​​സ് വെ​​​​​​ടി​​​​​​വ​​​​​​ച്ചു കൊ​​​​​​ന്നു. വി​​​​​​ര​​​​​​മി​​​​​​ച്ചി​​​​​​ട്ട് ഒ​​​​​​രു ദ​​​​​​ശ​​​​​​കം പി​​​​​​ന്നി​​​​​​ട്ടി​​​​​​ട്ടും ര​​​​​​ണ്ടു പ​​​​​​ള്ളി​​​​​​ക​​​​​​ളി​​​​​​ല്‍ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റാ​​​​​​യി സേ​​​​​​വ​​​​​​ന​​​​​​മ​​​​​​നു​​​​​​ഷ്ഠി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു ഫാ. ​​​​​​ഷാ​​​​​​ക് ഹാ​​​​​​മ​​​​​​ല്‍. സെന്‍റ് സ്റ്റീഫൻസ് പ​​​​​​ള്ളി​​​​​​യി​​​​​​ല്‍ വ​​രു​​ന്പോ​​ഴെ​​ല്ലാം താ​​ൻ ഫാ. ​​ഹാ​​മ​​ലി​​നെ ഓർമിക്കുന്നു​​വെ​​ന്ന്, ആ​​ക്ര​​മ​​ണ​​ത്തി​​നി​​ടെ ഭീ​​ക​​ര​​ർ ബ​​ന്ദി​​യാ​​ക്കി​​യ ക​​ന്യാ​​സ്ത്രീ​​ക​​ളി​​ലൊ​​രാ​​ളാ​​യ സി​​സ്റ്റ​​ർ ഡാ​​നി​​യേ​​ല ദെ​​ലാ​​ഫോ​​സ് പ​​റ​​ഞ്ഞു.

ദ​​രി​​ദ്ര​​രോ​​ടും അ​​ഭ​​യാ​​ർ​​ഥി​​ക​​ളോ​​ടും ഏ​​റെ ക​​രു​​ണ​​യു​​ള്ള ആ​​ളാ​​യി​​രു​​ന്നു ഫാ. ​​ഹാ​​മ​​ലെ​​ന്ന് സി​​സ്റ്റ​​ർ ഓ​​ർ​​മി​​ച്ചു.

അ​​ന്ന് ഭീ​​ക​​ര​​ർ ബ​​ന്ദി​​ക​​ളാ​​ക്കി​​യ ക​​ന്യാ​​സ്ത്രീ​​ക​​ളി​​ൽ സി​​സ്റ്റ​​ർ ഡാ​​നി​​യേ​​ല മാ​​ത്ര​​മാ​​ണു ജീ​​വി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ഫാ. ​​​​​​ഹാ​​​​​​മ​​​​​​ലി​​​​​​ന്‍റെ പ​​​​​ത്താം ച​​​​​​ര​​​​​​മ​​​​​​വാ​​​​​​ര്‍​ഷി​​​​​​ക​​​​​​ദി​​​​​​ന​​​​​​ത്തി​​​​​​ല്‍ ഫ്ര​​​​​​ഞ്ച് ബി​​​​​​ഷ​​​​​​പ്സ് കോ​​​​​​ൺ​​​​​​ഫ​​​​​​റ​​​​​​ൻ​​​​​​സ് അ​​​​​​ധ്യ​​​​​​ക്ഷ​​​​​​നും മാ​​ർ​​സെ​​യി ആ​​ർ​​ച്ച്ബി​​ഷ​​പ്പു​​മാ​​യ ക​​​​​​ര്‍​ദി​​​​​​നാ​​​​​​ള്‍ ഴാ​​​​​​ങ് മാ​​​​​​ര്‍​ക് അ​​​​​​വ്‌​​​​​​ലീ​​​​​ന്‍റെ മു​​​​​​ഖ്യ കാ​​​​​​ര്‍​മി​​​​​​ക​​​​​​ത്വ​​​​​​ത്തി​​​​​​ല്‍ വി​​​​​​ശു​​​​​​ദ്ധ കു​​​​​​ര്‍​ബാ​​​​​​ന അ​​​​​​ര്‍​പ്പി​​​​​​ച്ചു. ഫ്രാ​​​​​​ന്‍​സി​​​​​​ലെ​​​​​​ങ്ങും ഇ​​​​​​തി​​​​​ന്‍റെ സം​​​​​​പ്രേ​​​​​​ഷ​​​​​​ണം ന​​​​​​ട​​​​​​ന്നു.

Latest News

Corehub Up