ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാംഗവും വടവാതൂര്‍ സെമിനാരി മുന്‍ റെക്ടറുമായിരുന്ന ഫാ. ഡോ. തോമസ് ശ്രാമ്പിക്കല്‍ (86) അന്തരിച്ചു. സംസ്കാരം പിന്നീട് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. പുളിങ്കുന്ന് ശ്രാമ്പിക്കല്‍ പരേതരായ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ്.
പാറേൽ സെന്റ് തോമസ് പെറ്റി സെമിനാരിയിലും പൂന പേപ്പൽ സെമിനാരിയിലുമായി വൈദികപഠനം പൂർത്തിയാക്കിയ അദ്ദേഹം 1967 സെപ്റ്റംബര്‍ 21ന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ അൽഫോൻസിയൻ അക്കാദമിയിൽനിന്ന് ധാർമിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി.
അമ്പൂരി ഫൊറോന പള്ളിയില്‍ അസിസ്റ്റന്റ് വികാരി, പാറേല്‍ പെറ്റി സെമിനാരി അധ്യാപകന്, മാങ്ങാനം എംഒസി പ്രിന്‍സിപ്പല്‍, കുറിച്ചി സെമിനാരി റെക്ടര്‍, തൃശൂര്‍ മേരിമാതാ സെമിനാരി പ്രഫസര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.ധാർമികശാസ്ത്ര വിദഗ്ധനായിരുന്ന അദ്ദേഹം വൈദികവിദ്യാർഥികളുടെ പ്രിയങ്കരനായ ഗുരുഭൂതനായിരുന്നു.