നെയ്യാറ്റിൻകര: സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ അരങ്കമുകളിലെ ജന്മഗൃഹമായ കൂടില്ലാവീട് സർക്കാർ ഏറ്റെടുത്ത് സ്വദേശാഭിമാനി ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്ന് ഫ്രാൻ ആവശ്യപ്പെട്ടു.
നെയ്യാറ്റിൻകര സ്വദേശാഭിമാനി പാർക്കിലെ സ്വദേശാഭിമാനി സ്മൃതി മണ്ഡപത്തിൽ ഫ്രാന് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.ആര് പ്രാണകുമാർ ഉദ്ഘാടനം ചെയ്തു. ഫ്രാൻ പ്രസിഡന്റ് എസ്.കെ ജയകുമാർ അധ്യക്ഷത വഹിച്ചു.
നെയ്യാറ്റിൻകര നഗരസഭ വൈസ് ചെയർമാൻ കെ.കെ, ഷിബു, കൗൺസിലർമാരായ ആർ. അജിത, സംഗീത പ്രസാദ്, ഗ്രാമം പ്രവീൺ, ഫ്രാൻ ജനറൽ സെക്രട്ടറി തലയൽ പ്രകാശ്, കൂട്ടപ്പന മഹേഷ്, ടി. മുരളീധരൻ, തിരുപുറം ശശികുമാരൻനായർ, എം. രവീന്ദ്രൻ, ജി. പരമേശ്വരൻനായർ, വെൺപകൽ ഉണ്ണികൃഷ്ണൻ, എം.ജി. അരവിന്ദ്, വിൻസന്റ്, ദേവരാജ്, ശ്രീകാന്ത്, സജൻ ജോസഫ്, ഗോപൻ കൂട്ടപ്പന, ഗിരിജാദേവി, കെ.കെ. ശ്രീകുമാർ, ക്യാപ്പിറ്റൽ വിജയൻ എന്നിവർ സംബന്ധിച്ചു.