Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : France Remains

അണയാതെ ഫ്രാൻസ്; കൂ​ടു​ത​ൽ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കും പ​ണി​മു​ട​ക്കി​നും ആ​ഹ്വാ​നം

പാ​​രീ​​സ്: ഫ്രാ​​ൻ​​സി​​ൽ വി​​ല​​ക്ക​​യ​​റ്റ​​ത്തി​​നും ജീ​​വ​​ന​​ക്കാ​​രു​​ടെ ശ​​മ്പ​​ള​​ക്കു​​റ​​വി​​നു​​മെ​​തി​​രേ പ്ര​​തി​​ഷേ​​ധം ന​​ട​​ത്തു​​ന്ന സം​​ഘ​​ട​​ന​​ക​​ളും തൊ​​ഴി​​ലാ​​ളി യൂ​​ണി​​യ​​നു​​ക​​ളും കൂ​​ടു​​ത​​ൽ ശ​​ക്ത​​മാ​​യ പ്ര​​ക്ഷോ​​ഭ​​ങ്ങ​​ൾ​​ക്ക് ആ​​ഹ്വാ​​നം ചെ​​യ്തു. രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി ന​​ട​​ന്ന കൂ​​റ്റ​​ൻ റാ​​ലി​​ക​​ൾ​​ക്കു പി​​ന്നാ​​ലെ ഈ​​മാ​​സം 31ന് ​​വീ​​ണ്ടും പ്ര​​ക്ഷോ​​ഭ​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​തി​​നും ന​​വം​​ബ​​ർ അ​​ഞ്ചി​​ന് രാ​​ജ്യ​​വ്യാ​​പ​​ക പ​​ണി​​മു​​ട​​ക്ക് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​തി​​നു​​മാ​​ണ് ആ​​ഹ്വാ​​നം ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.

ശ​​നി​​യാ​​ഴ്ച ന​​ട​​ന്ന പ്ര​​ക​​ട​​ന​​ങ്ങ​​ളി​​ൽ നാല് ലക്ഷത്തോ​​ളം ആ​​ളു​​ക​​ൾ പ​​ങ്കെ​​ടു​​ത്ത​​താ​​യി ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു. എ​​ന്നാ​​ൽ പ്ര​​ക്ഷോ​​ഭ​​ക​​രു​​ടെ എ​​ണ്ണം എ​​ട്ടു ല​​ക്ഷ​​ത്തോ​​ള​​മാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് തൊ​​ഴി​​ലാ​​ളി സം​​ഘ​​ട​​ന​​ക​​ളു​​ടെ അ​​വ​​കാ​​ശ​​വാ​​ദം. അ​​ക്ര​​മ​​സം​​ഭ​​വ​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്കാ​​ൻ 70,000ത്തോ​​ളം പൊ​​ലി​​സു​​കാ​​രെ​​യാ​​ണ് തെ​​രു​​വി​​ൽ വി​​ന്യ​​സി​​ച്ചി​​രു​​ന്ന​​ത്.

2018ൽ ​​ഇ​​ന്ധ​​ന​​നി​​കു​​തി വ​​ർ​​ധ​​ന​​വി​​നെ​​തി​​രേ പ്ര​​ക്ഷോ​​ഭം ന​​യി​​ച്ച യെ​​ല്ലോ വെ​​സ്റ്റ്സ് സം​​ഘ​​ട​​ന അ​​ടു​​ത്ത ശ​​നി​​യാ​​ഴ്ച ടൗ​​ൺ ഹാ​​ളു​​ക​​ൾ​​ക്കും നാ​​ഷ​​ണ​​ൽ അ​​സം​​ബ്ലി​​ക്കും മു​​ന്നി​​ൽ ധ​​ർ​​ണ​​യും റാ​​ലി​​ക​​ളും ന​​ട​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്.

2019ൽ ​​ആ​​ദ്യ​​ഘ​​ട്ട യെ​​ല്ലോ വെ​​സ്റ്റ്സ് പ്ര​​ക്ഷോ​​ഭ​​മു​​ണ്ടാ​​യ​​പ്പോ​​ൾ ഇ​​ന്ധ​​ന​​വി​​ല കു​​റ​​ച്ച് മാ​​ക്രോ​​ൺ സ​​ർ​​ക്കാ​​ർ താ​​ത്കാ​​ലി​​ക പ​​രി​​ഹാ​​രം ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. എ​​ന്നാ​​ൽ നി​​ല​​വി​​ലെ സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി കാ​​ര​​ണം ഇ​​ത്ത​​വ​​ണ ആ​​വ​​ശ്യ​​ങ്ങ​​ൾ അം​​ഗീ​​ക​​രി​​ക്കാ​​ൻ സ​​ർ​​ക്കാ​​രി​​നു ത​​ട​​സ​​ങ്ങ​​ളേ​​റെ​​യാ​​ണ്.

ശ​​ക്ത​​മാ​​യ സു​​ര​​ക്ഷ​​യൊ​​രു​​ക്കി​​യ​​തി​​നാ​​ൽ ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ന​​ട​​ന്ന പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളി​​ൽ മു​​ൻ ആ​​ഴ്ച​​യെ അ​​പേ​​ക്ഷി​​ച്ച് അ​​ക്ര​​മ​​സം​​ഭ​​വ​​ങ്ങ​​ൾ കു​​റ​​വാ​​യി​​രു​​ന്നു​​വെ​​ങ്കി​​ലും 1314 പേ​​ർ അ​​റ​​സ്റ്റി​​ലാ​​കു​​ക​​യും 50ഓ​​ളം പൊ​​ലി​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കു പ​​രി​​ക്കേ​​ൽ​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്.

ജീ​​വി​​ത​​ച്ചെ​​ല​​വ് വ​​ർ​​ധ​​ന​​യ്ക്കെ​​തി​​രേ ഫ്രാ​​ൻ​​സി​​നു​​പു​​റ​​മെ ബെ​​ൽ​​ജി​​യ​​ത്തി​​ലെ ബ്ര​​സ​​ൽ​​സ്, അ​​ൽ​​ബേ​​നി​​യ​​യി​​ലെ തി​​രാ​​ന, ഇ​​റ്റ​​ലി​​യി​​ലെ വി​​വി​​ധ ന​​ഗ​​ര​​ങ്ങ​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും ശ​​നി​​യാ​​ഴ്ച പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളും ഏ​​റ്റു​​മു​​ട്ട​​ലു​​ക​​ളും ന​​ട​​ന്നു.

Latest News

Corehub Up