Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Francis Assisi

വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഭൗതികാവശിഷ്‌ടം ഇന്ന് പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കും

റോം: ര​​​​ണ്ടാം ക്രി​​​​സ്തു​​​​വെ​​​​ന്ന് അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന അ​​​​സീ​​​​സി​​​​യി​​​​ലെ വി​​​​ശു​​​​ദ്ധ ഫ്രാ​​​​ൻ​​​​സി​​​​സി​​​​ന്‍റെ 800-ാം മ​​​​ര​​​​ണ​​​​വാ​​​​ർ​​​​ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് വി​​​​ശു​​​​ദ്ധ​​​​ന്‍റെ ഭൗ​​​​തി​​​​കാ​​​​വ​​​​ശി​​​​ഷ്‌​​​​ടം ഇ​​​​ന്ന് പ​​​​ര​​​​സ്യ​​​​വ​​​​ണ​​​​ക്ക​​​​ത്തി​​​​നാ​​​​യി തു​​​​റ​​​​ന്നു​​​​കൊ​​​​ടു​​​​ക്കും.

പ്രാ​​​​ദേ​​​​ശി​​​​ക​​​​സ​​​​മ​​​​യം ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന് വി​​​​ശു​​​​ദ്ധ​​​​ന്‍റെ ഭൗ​​​​തി​​​​കാ​​​​വ​​​​ശി​​​​ഷ്‌​​​​ട​​​​ങ്ങ​​​​ൾ അ​​​​ട​​​​ങ്ങി​​​​യ പേ​​​​ട​​​​കം അ​​​​സീ​​​​സി​​​​യി​​​​ലെ പേ​​​​പ്പ​​​​ൽ ബ​​​​സി​​​​ലി​​​​ക്ക​​​​ക​​​​ളു​​​​ടെ പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ൽ പ്ര​​​​തി​​​​നി​​​​ധി ക​​​​ർ​​​​ദി​​​​നാ​​​​ൾ ആം​​​​ഗെ​​​​ൽ ഫെ​​​​ർ​​​​ണാ​​​​ണ്ട​​​​സ് ആ​​​​ർ​​​​ത്തി​​​​മേ​​​​യു​​​​ടെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ താ​​​​ഴ​​​​ത്തെ ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ലേ​​​​ക്ക് ആ​​​​ഘോ​​​​ഷ​​​​മാ​​​​യി സം​​​​വ​​​​ഹി​​​​ക്ക​​​​പ്പെ​​​​ടും.

തു​​​​ട​​​​ർ​​​​ന്ന് ബ​​​​സി​​​​ലി​​​​ക്ക​​​​യു​​​​ടെ മു​​​​ക​​​​ളി​​​​ലെ പ​​​​ള്ളി​​​​യി​​​​ൽ ക​​​​ർ​​​​ദി​​​​നാ​​​​ളി​​​​ന്‍റെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ ആ​​​​ഘോ​​​​ഷ​​​​മാ​​​​യ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന ന​​​​ട​​​​ക്കും. മാ​​​​ർ​​​​ച്ച് 22 വ​​​​രെ​​​​യാ​​​​ണ് ഭൗ​​​​തി​​​​കാ​​​​വ​​​​ശി​​​​ഷ്‌​​​​ട​​​​ങ്ങ​​​​ൾ പൊ​​​​തു​​​​വ​​​​ണ​​​​ക്ക​​​​ത്തി​​​​നാ​​​​യി പ്ര​​​​തി​​​​ഷ്ഠി​​​​ക്കു​​​​ക.

വി​​​​ശു​​​​ദ്ധ ഫ്രാ​​​​ൻ​​​​സി​​​​സ് അ​​​​സീ​​​​സി​​​​യു​​​​ടെ 800-ാം ച​​​​ര​​​​മ​​​​വാ​​​​ർ​​​​ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് വ​​​​ത്തി​​​​ക്കാ​​​​ൻ ‘വി​​​​ശു​​​​ദ്ധ ഫ്രാ​​​​ൻ​​​​സി​​​​സ് വ​​​​ർ​​​​ഷം’ പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രു​​​​ന്നു. 2027 ജ​​​​നു​​​​വ​​​​രി പ​​​​ത്തു​​​​വ​​​​രെ നീ​​​​ണ്ടു​​​​നി​​​​ൽ​​​​ക്കു​​​​ന്ന വ​​​​ർ​​​​ഷാ​​​​ച​​​​ര​​​​ണ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്ക് പൂ​​​​ർ​​​​ണ​​​​ദ​​​​ണ്ഡ വി​​​​മോ​​​​ച​​​​നം നേ​​​​ടാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ട്.

ഫ്രാ​​​​ന്‍സി​​​​സ്‌​​​​ക​​​​ന്‍ പ​​​​ള്ളി​​​​യി​​​​ലോ വി​​​​ശു​​​​ദ്ധ ഫ്രാ​​​​ന്‍സി​​​​സ് അ​​​​സീ​​​​സി​​​​യു​​​​ടെ നാ​​​​മ​​​​ത്തി​​​​ലു​​​​ള്ള തീ​​​​ർ​​​​ഥാ​​​​ട​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലോ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി കു​​​​മ്പ​​​​സാ​​​​രി​​​​ച്ച് വി​​​​ശു​​​​ദ്ധ കു​​​​ര്‍ബാ​​​​ന സ്വീ​​​​ക​​​​രി​​​​ച്ച് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ നി​​​​യോ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി പ്രാ​​​​ർ​​​​ഥി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കാ​​​​ണ് ദ​​​​ണ്ഡ​​​​വി​​​​മോ​​​​ച​​​​നം ല​​​​ഭി​​​​ക്കു​​​​ക.

Latest News

Corehub Up