Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FrankandTinyTim

'1,400 കിലോഗ്രാം തൂക്കമുള്ള ഘടാഘടിയന്മാരായ രണ്ട് ഓസ്ട്രേലിയൻ കാളകൾ...'

'ദിവസവും മുപ്പതു ലിറ്റർ പാലു കറക്കുന്ന ഘടാഘടിയന്മാരായ രണ്ട് ആസ്ട്രേലിയൻ പശുക്കളെ ഞാൻ നിങ്ങക്കു തരാം...' മലയാളത്തിലെ എവർഗ്രീൻ ചിത്രങ്ങളിലൊന്നായ 'നാടോടിക്കാറ്റിൽ' ഹൗസ് ഓണർ (ശങ്കരാടി) ദാസനോടും വിജയനോടും (മോഹൻലാൽ-ശ്രീനിവാസൻ) പറയുന്ന ഡയലോഗാണിത്. മലയാളികൾ ഒരിക്കലും മറക്കാത്ത ഡയലോഗ്. പറഞ്ഞുവരുന്നത് ആ ജനപ്രിയ ചിത്രത്തെക്കുറിച്ചോ, ഓസ്ട്രേലിയൻ പശുക്കളെക്കുറിച്ചല്ല. നമ്മുടെ താരങ്ങൾ ഘടാഘടിയന്മാരായ രണ്ട് ഓസ്ട്രേലിയൻ കാളകളാണ്; അവയുടെ ഉയരം 192 സെന്‍റിമീറ്റർ, തൂക്കം 1400 കിലോഗ്രാമിലേറെ!

ഹോ​ൾ​സ്റ്റീ​ൻ ഫ്രീ​സി​യ​ൻ ഇനത്തിൽപ്പെട്ട കാ​ള​ക​ളുടെ പേര് ഫ്രാ​ങ്ക്, ടൈ​നി ടിം ​എ​ന്നാണ്. ഓസ്ട്രേലിയയിലെ ഉയരംകൂടിയ കാളകളുടെ പട്ടികയിൽ അവ ഇടംപിടിക്കാനൊരുങ്ങുകയാണ്. മൃഗലോകത്തെ സൂപ്പർസ്റ്റാറുകളായി മാറിയിരിക്കുകയാണ് ഫ്രാങ്കും ടൈനിയും. കാഴ്ചയ്ക്കു ഭീമനാണെങ്കിലും സ്വഭാവത്തിൽ സൗമ്യരാണെന്നു പരിപാലകർ പറയുന്നു.

തെ​ക്ക​ൻ ടാ​സ്മാ​നി​യ​യി​ൽ കം​പാ​നി​യ​ൻ കൗ​സ് എ​ന്ന ക​ന്നു​കാ​ലി ദ​ത്തെ​ടു​ക്ക​ൽ സം​ഘ​ട​ന​യു​ടെ സ​ഹ​സ്ഥാ​പ​ക​യാ​യ ക്രി​സ്റ്റ​ൽ കാ​മി​ലേ​രി​യാ​ണ് ഫ്രാങ്കിന്‍റെ പരിപാലകൻ. ആറു വ​ർ​ഷം മു​മ്പ് വ​ട​ക്ക​ൻ ടാ​സ്മാ​നി​യ​യി​ലെ ​ഫാ​മി​ൽനിന്നാണ് ഫ്രാങ്കിനെ ലഭിക്കുന്നത്. കശാപ്പുശാലയിലേക്കു കൈമാറാൻ നിശ്ചയിച്ചിരുന്ന കാളയെ യഥാർഥത്തിൽ കാമിലേരി രക്ഷപ്പെടുത്തുകയായിരുന്നു.

Latest News

Corehub Up