x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'1,400 കിലോഗ്രാം തൂക്കമുള്ള ഘടാഘടിയന്മാരായ രണ്ട് ഓസ്ട്രേലിയൻ കാളകൾ...'

റിസെർച്ച് ഡെസ്ക്
Published: November 27, 2026 04:41 PM IST | Updated: November 27, 2026 04:44 PM IST

1,400ലേറെ കിലോഗ്രാം തൂക്കമുള്ള ഹോ​ൾ​സ്റ്റീ​ൻ ഫ്രീ​സി​യ​ൻ ഇനത്തിൽപ്പെട്ട കാ​ള.

'ദിവസവും മുപ്പതു ലിറ്റർ പാലു കറക്കുന്ന ഘടാഘടിയന്മാരായ രണ്ട് ആസ്ട്രേലിയൻ പശുക്കളെ ഞാൻ നിങ്ങക്കു തരാം...' മലയാളത്തിലെ എവർഗ്രീൻ ചിത്രങ്ങളിലൊന്നായ 'നാടോടിക്കാറ്റിൽ' ഹൗസ് ഓണർ (ശങ്കരാടി) ദാസനോടും വിജയനോടും (മോഹൻലാൽ-ശ്രീനിവാസൻ) പറയുന്ന ഡയലോഗാണിത്. മലയാളികൾ ഒരിക്കലും മറക്കാത്ത ഡയലോഗ്. പറഞ്ഞുവരുന്നത് ആ ജനപ്രിയ ചിത്രത്തെക്കുറിച്ചോ, ഓസ്ട്രേലിയൻ പശുക്കളെക്കുറിച്ചല്ല. നമ്മുടെ താരങ്ങൾ ഘടാഘടിയന്മാരായ രണ്ട് ഓസ്ട്രേലിയൻ കാളകളാണ്; അവയുടെ ഉയരം 192 സെന്‍റിമീറ്റർ, തൂക്കം 1400 കിലോഗ്രാമിലേറെ!

ഹോ​ൾ​സ്റ്റീ​ൻ ഫ്രീ​സി​യ​ൻ ഇനത്തിൽപ്പെട്ട കാ​ള​ക​ളുടെ പേര് ഫ്രാ​ങ്ക്, ടൈ​നി ടിം ​എ​ന്നാണ്. ഓസ്ട്രേലിയയിലെ ഉയരംകൂടിയ കാളകളുടെ പട്ടികയിൽ അവ ഇടംപിടിക്കാനൊരുങ്ങുകയാണ്. മൃഗലോകത്തെ സൂപ്പർസ്റ്റാറുകളായി മാറിയിരിക്കുകയാണ് ഫ്രാങ്കും ടൈനിയും. കാഴ്ചയ്ക്കു ഭീമനാണെങ്കിലും സ്വഭാവത്തിൽ സൗമ്യരാണെന്നു പരിപാലകർ പറയുന്നു.

തെ​ക്ക​ൻ ടാ​സ്മാ​നി​യ​യി​ൽ കം​പാ​നി​യ​ൻ കൗ​സ് എ​ന്ന ക​ന്നു​കാ​ലി ദ​ത്തെ​ടു​ക്ക​ൽ സം​ഘ​ട​ന​യു​ടെ സ​ഹ​സ്ഥാ​പ​ക​യാ​യ ക്രി​സ്റ്റ​ൽ കാ​മി​ലേ​രി​യാ​ണ് ഫ്രാങ്കിന്‍റെ പരിപാലകൻ. ആറു വ​ർ​ഷം മു​മ്പ് വ​ട​ക്ക​ൻ ടാ​സ്മാ​നി​യ​യി​ലെ ​ഫാ​മി​ൽനിന്നാണ് ഫ്രാങ്കിനെ ലഭിക്കുന്നത്. കശാപ്പുശാലയിലേക്കു കൈമാറാൻ നിശ്ചയിച്ചിരുന്ന കാളയെ യഥാർഥത്തിൽ കാമിലേരി രക്ഷപ്പെടുത്തുകയായിരുന്നു.

K-Rail Survey

പെ​ർ​ത്തി​ന് തെ​ക്കു​ള്ള വാ​റൂ​ണ​യിലെ ക​ർ​ഷ​ക​നാ​യ എ​റി​ക് ആണ് മ​റ്റൊ​രു കാ​ള​യാ​യ ടൈ​നി ടി​മ്മി​നെ സം​ര​ക്ഷി​ക്കു​ന്ന​ത്. എ​ട്ട് വ​യസുണ്ട് ടൈ​നി ടി​മ്മി​ന്. വലിപ്പം കൂടുതലുള്ളതുകൊണ്ട്, ടൈനിയെ കശാപ്പുശാലക്കാർ ഒഴിവാക്കുകയായിരുന്നു. തുടർന്ന് എറിക്കിന്‍റെ കൈവശം ടൈനി വന്നുചേരുകയായിരുന്നു. റോ​ഡി​നോ​ടു ചേ​ർ​ന്നു​ള്ള പു​ൽ​മേ​ട്ടി​ൽ ക​ഴി​യു​ന്ന ഇ​വനെ കാ​ണാ​ൻ യാ​ത്ര​ക്കാ​ർ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തു​ന്ന​ത് പ​തി​വാ​ണ്. നി​ല​വി​ൽ ജീ​വി​ച്ചി​രി​ക്കു​ന്ന​തി​ൽ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കാ​ളകൾ ഇ​താ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

അ​സാ​ധാ​ര​ണ​മാ​യ വ​ലി​പ്പം ഇ​വ​യ്ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഉ​ട​മ​ക​ൾ ക​രു​തു​ന്നു. സാ​ധാ​ര​ണ കാലികളെ അപേക്ഷിച്ച് ഇവയുടെ ആ​യു​ർദൈർഘ്യം കു​റ​യാ​ൻ കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നും ഫ്രാ​ങ്കി​ന്‍റെ ഉട​മ വ്യ​ക്ത​മാ​ക്കു​ന്നു. ക​ന്നു​കാ​ലി​ക​ളെ കേ​വ​ലം ധനസമ്പാദനമാർഗമായി മാത്രം കാണാതെ, ‌സ്നേ​ഹ​നി​ധി​ക​ളാ​യ സ​ഹ​ജീ​വി​ക​ളാ​യി വ​ള​ർ​ത്താ​ൻ ക​ഴി​യു​മെ​ന്ന് ഇ​രു​വ​രു​ടെ​യും ജീ​വി​തം തെ​ളി​യി​ക്കു​ന്നു. വ​ലി​പ്പ​ത്തി​ന​പ്പു​റം, ര​ണ്ടു ജീ​വ​നു​ക​ൾ​ക്കു വ്യ​ത്യ​സ്ത​മാ​യ ജീ​വി​തം ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​താ​ണു ത​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ നേ​ട്ട​മെ​ന്നു പ​രി​പാ​ല​ക​ർ പ​റ​യു​ന്നു.

Tags : AustralianBulls International FrankandTinyTim GiantBulls HolsteinFriesian

Recent News

Corehub Up