x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ മോനേ മനുഷ്യാ..! സ്വയം നന്നാകാൻ അറിയാമെന്ന് എഐ

റിസെർച്ച് ഡെസ്ക്
Published: November 20, 2026 12:37 PM IST | Updated: November 20, 2026 12:53 PM IST

പ്രതീകാത്മക ചിത്രം.

മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള അതിർവരമ്പുകൾ അപ്രത്യക്ഷമാകാൻ തുടങ്ങുകയാണോ? യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമിതബുദ്ധി ഗവേഷണസ്ഥാപനമായ ഓ​പ്പ​ൺ എ​ഐ വെളിപ്പെടുത്തിയ സംഭവങ്ങൾ ഞെട്ടിക്കുന്നതാണ്. പു​തി​യ മോ​ഡ​ലാ​യ 'ജി​പി​ടി-6.2 ആ​സ്ട്ര' (GPT-6.2 Astra) വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ൾ രൂ​പീ​ക​രി​ക്കാ​ൻ ക​മ്പ​നി​യു​ടെ കോ​ഡിം​ഗ് അ​സി​സ്റ്റ​ന്‍റ് ആ‍​യ 'കോ​ഡെ​ക്സ്' ഗ​വേ​ഷ​ക​രെ സ​ഹാ​യി​ച്ച​താ​യാണു വെളിപ്പെടുത്തൽ. മനുഷ്യരുടെ ആശയങ്ങൾ, യന്ത്രങ്ങളുടെ കഠിനാധ്വാനം എന്നാണു കാലങ്ങളായി എഐ കമ്പനികൾ പറഞ്ഞിരുന്നത്. എ​ന്നാ​ൽ ആ ​അ​തിരുകൾ മാ​ഞ്ഞു​തു​ട​ങ്ങുകയാണ്!

ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ, കോ​ഡെ​ക്സ് പു​തി​യ ഉ​ൾ​ക്കാ​ഴ്ച​ക​ൾ ന​ൽ​കി​യ​താ​യി ഗ​വേ​ഷ​ക​ർ വെളിപ്പെടുത്തുന്നു. ആ​ശ​യങ്ങൾ വി​ജ​യ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി​യ​ത് കോ​ഡെ​ക്സ് നി​ർദേ​ശി​ച്ച മാ​റ്റ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണത്രെ! സെപ്റ്റം​ബ​റി​ൽ പു​റ​ത്തി​റ​ങ്ങി​യ 'ജി.​പി.​ടി-6 ആ​സ്ട്ര'​യുടെ പൂർണ ക്രെ​ഡി​റ്റ് മ​നു​ഷ്യ​ർ​ക്കാ​യി​രു​ന്നു. അതേസമയം, പുതിയ മോഡലിൽ ആ രീതിക്കു മാറ്റം വന്നിരിക്കുകയാണ്.

സ്വയം മെച്ചപ്പെടൽ
നിർമിതബുദ്ധിക്കു സ്വ​യം നവീകരിക്കാൻ കഴിയുമോ - എ​ന്ന സംഭവത്തിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്. 'റികർസീവ് സെ​ൽ​ഫ് ഇം​പ്രൂ​വ്മെന്‍റ്' എ​ന്നാ​ണ് ഇ​തി​നെ വി​ളി​ക്കു​ന്ന​ത്. അ​താ​യ​ത്, മികച്ച എ​ഐ നി​ർ​മി​ക്കു​ന്ന എ​ഐ, അ​തി​ലും മി​ക​ച്ച എ​ഐ​യെ നി​ർമി​ക്കു​ന്ന പ്ര​ക്രി​യ. ഇ​തു​വ​രെ യ​ന്ത്ര​ങ്ങ​ൾ​ക്ക് അ​സാ​ധ്യ​മെ​ന്നു ക​രു​തി​യി​രു​ന്ന ​മേ​ഖ​ല​യി​ലേ​ക്കാ​ണ് എ​ഐയുടെ കടന്നുകയറ്റം.

ഓ​പ്പ​ൺ എ​ഐ​യു​ടെ സു​ര​ക്ഷാചട്ടങ്ങൾ പ്ര​കാ​രം, സ്വ​യം മെ​ച്ച​പ്പെ​ടാ​നു​ള്ള ശേ​ഷി​യി​ൽ ഉയർന്നതലത്തിലെത്തുന്ന ആദ്യ മോ​ഡ​ലാ​ണ് 'ജി.​പി.​ടി-6.2 ആ​സ്ട്ര'. സെ​പ്റ്റം​ബ​റി​ൽ 'ഓ​ട്ടോ​മേ​റ്റ​ഡ് റി​സെ​ർ​ച്ച് ഇ​ന്‍റേ​ണി'നെ നി​ർ​മി​ച്ചി​രു​ന്നു. 2028-ൽ പൂ​ർ​ണ​മാ​യും സ്വ​യം പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ഐ ഗ​വേ​ഷണം സാധ്യമാക്കുകയാണു ലക്ഷ്യം. എ​ഐ​യു​ടെ ഇ​ത്ത​രം സ്വ​യം നവീകരണസൂചനകൾ പ​ര​സ്യ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ഓ​പ്പ​ൺ എ​ഐ ആ​വ​ശ്യ​പ്പെ​ടു​ന്നു.

K-Rail Survey

ചെലവിൽ വൻ വർധന
ഓ​പ്പ​ൺ എഐ​യി​ലെ ജീ​വ​ന​ക്കാ​ർ എ​ഐ ടൂ​ളു​ക​ളെ എ​ത്ര​ത്തോ​ളം ആ​ശ്ര​യി​ക്കു​ന്നു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. സെ​പ്റ്റം​ബ​റി​ൽ ക​മ്പ​നി​യി​ലെ ഗ​വേ​ഷ​ക​ർ ഉ​പ​യോ​ഗി​ച്ച എ​ഐ ടൂ​ളു​ക​ളു​ടെ ചെ​ല​വ്, ജീ​വ​ന​ക്കാ​രുടെ വേതനത്തിന്‍റെ ഇ​ര​ട്ടിയിലേറെ വ​രുമത്രെ! എ​ഐ ഇ​ല്ലെ​ങ്കി​ൽ മുപ്പതു ദിവസത്തെ ജോലി ചെയ്തുതീർക്കാൻ തൊണ്ണൂറു ദിവസത്തിലേറെ വേണമെന്നും അവർ വ്യക്തമാക്കുന്നു.

എ​ഐ പ​ല​പ്പോ​ഴും അ​നാ​വ​ശ്യവ​ഴി​ക​ളി​ലേ​ക്കു നീ​ങ്ങാ​റു​ണ്ടെന്നു ഗവേഷകർ പറയുന്നു. ചിലപ്പോൾ, ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത 'എ​ഐ സ്ലോ​പ്പ്' നിർമിക്കുന്നു. അതുകൊണ്ട്, ക​ർ​ശ​ന മേ​ൽ​നോ​ട്ടം ആ​വ​ശ്യ​മാ​ണെ​ന്നും ഗ​വേ​ഷ​ക​ർ വ്യക്തമാക്കുന്നു. മ​നു​ഷ്യ​ർ​ക്കു ത​ന്നെ​യാ​ണോ ഇ​പ്പോ​ഴും മി​ക​ച്ച ആ​ശ​യ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്ന​ത് എ​ന്ന ചോ​ദ്യ​ത്തി​ന് 'അ​തെ' എ​ന്നാ​യി​രു​ന്നു ഒ​രു ഗ​വേ​ഷ​കന്‍റെ ഉ​ത്ത​രം. എ​ന്നാ​ൽ അ​ത് അ​ധി​ക​കാ​ലം തു​ട​രു​മെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

K-Rail Survey

സു​ര​ക്ഷാഭീ​ഷ​ണി​, മു​ൻ​ക​രു​തൽ
ജ​നു​വ​രി-സെ​പ്റ്റം​ബ​ർ കാലയളവിൽ സു​ര​ക്ഷാ ആവശ്യങ്ങൾക്കായി ജീ​വ​ന​ക്കാ​ർ ചെ​ല​വ​ഴി​ക്കു​ന്ന സ​മ​യം എഴുപത്തിയേഴു ശ​ത​മാ​നം വ​ർധി​ച്ചതായാണു റിപ്പോർട്ട്. ജൂ​ലൈ മാ​സ​ത്തി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​നു ശേ​ഷമാണു സു​ര​ക്ഷാകാര്യങ്ങൾ കർശനമാക്കിയത്. ഹാ​ക്കിം​ഗ് ശേ​ഷി പ​രി​ശോ​ധി​ക്കാൻ ഓ​പ്പ​ൺ എ​ഐ ഉ​പ​യോ​ഗി​ച്ച മോ​ഡ​ലു​ക​ൾ പ​രീ​ക്ഷ​ണപ​രി​ധി ലം​ഘി​ക്കുന്ന സംഭവമുണ്ടായി. തന്നെയുമല്ല, വിവിധ രേഖകൾ ചോർത്തുകയും ചെയ്തു. സൈ​ബ​ർ ആ​ക്ര​മ​ണ​മാ​യാ​ണ് ആദ്യം കരുതിയതെങ്കിലും ചോർത്തലിനുപിന്നിൽ എഐ മോഡലുകളാണെന്ന് ഓപ്പൺ എഐ പിന്നീടു സമ്മതിക്കുകയുണ്ടായി.

തന്നെയുമല്ല, മു​ൻ മോ​ഡ​ലു​ക​ളേ​ക്കാ​ൾ വ​ഞ്ച​നാ​പ​ര​മാ​യ സ്വ​ഭാ​വം കാ​ണി​ക്കു​ക​യും, അ​നു​വാ​ദ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത​തി​നാ​ൽ 'ജി​പി​ടി-6.1 ആ​സ്ട്ര'​യു​ടെ റി​ലീ​സ് സെ​പ്റ്റം​ബ​റി​ൽ ക​മ്പ​നി റ​ദ്ദാ​ക്കി​യി​രു​ന്നു. എ​ഐ സ്വ​യം നവീകരിക്കുന്ന സാ​ഹ​ച​ര്യ​ത്തി​ൽ, മ​നു​ഷ്യ​രെ ഇതിന്‍റെ ഭാ​ഗ​മാ​യി​ നി​ല​നി​ർ​ത്തു​ക എ​ന്ന​തു പ്ര​ധാ​ന വെ​ല്ലു​വി​ളി​യെ​ന്ന് ഓ​പ്പ​ൺ എ​ഐ വ്യ​ക്ത​മാ​ക്കു​ന്നു.

 

Tags : ArtificialIntelligence International OpenAI GPT-6.2Astra OpenAICodex TechNews

Recent News

Corehub Up