Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : GPT-6.2Astra

പോ മോനേ മനുഷ്യാ..! സ്വയം നന്നാകാൻ അറിയാമെന്ന് എഐ

മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള അതിർവരമ്പുകൾ അപ്രത്യക്ഷമാകാൻ തുടങ്ങുകയാണോ? യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമിതബുദ്ധി ഗവേഷണസ്ഥാപനമായ ഓ​പ്പ​ൺ എ​ഐ വെളിപ്പെടുത്തിയ സംഭവങ്ങൾ ഞെട്ടിക്കുന്നതാണ്. പു​തി​യ മോ​ഡ​ലാ​യ 'ജി​പി​ടി-6.2 ആ​സ്ട്ര' (GPT-6.2 Astra) വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ൾ രൂ​പീ​ക​രി​ക്കാ​ൻ ക​മ്പ​നി​യു​ടെ കോ​ഡിം​ഗ് അ​സി​സ്റ്റ​ന്‍റ് ആ‍​യ 'കോ​ഡെ​ക്സ്' ഗ​വേ​ഷ​ക​രെ സ​ഹാ​യി​ച്ച​താ​യാണു വെളിപ്പെടുത്തൽ. മനുഷ്യരുടെ ആശയങ്ങൾ, യന്ത്രങ്ങളുടെ കഠിനാധ്വാനം എന്നാണു കാലങ്ങളായി എഐ കമ്പനികൾ പറഞ്ഞിരുന്നത്. എ​ന്നാ​ൽ ആ ​അ​തിരുകൾ മാ​ഞ്ഞു​തു​ട​ങ്ങുകയാണ്!

ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ, കോ​ഡെ​ക്സ് പു​തി​യ ഉ​ൾ​ക്കാ​ഴ്ച​ക​ൾ ന​ൽ​കി​യ​താ​യി ഗ​വേ​ഷ​ക​ർ വെളിപ്പെടുത്തുന്നു. ആ​ശ​യങ്ങൾ വി​ജ​യ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി​യ​ത് കോ​ഡെ​ക്സ് നി​ർദേ​ശി​ച്ച മാ​റ്റ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണത്രെ! സെപ്റ്റം​ബ​റി​ൽ പു​റ​ത്തി​റ​ങ്ങി​യ 'ജി.​പി.​ടി-6 ആ​സ്ട്ര'​യുടെ പൂർണ ക്രെ​ഡി​റ്റ് മ​നു​ഷ്യ​ർ​ക്കാ​യി​രു​ന്നു. അതേസമയം, പുതിയ മോഡലിൽ ആ രീതിക്കു മാറ്റം വന്നിരിക്കുകയാണ്.

സ്വയം മെച്ചപ്പെടൽ
നിർമിതബുദ്ധിക്കു സ്വ​യം നവീകരിക്കാൻ കഴിയുമോ - എ​ന്ന സംഭവത്തിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്. 'റികർസീവ് സെ​ൽ​ഫ് ഇം​പ്രൂ​വ്മെന്‍റ്' എ​ന്നാ​ണ് ഇ​തി​നെ വി​ളി​ക്കു​ന്ന​ത്. അ​താ​യ​ത്, മികച്ച എ​ഐ നി​ർ​മി​ക്കു​ന്ന എ​ഐ, അ​തി​ലും മി​ക​ച്ച എ​ഐ​യെ നി​ർമി​ക്കു​ന്ന പ്ര​ക്രി​യ. ഇ​തു​വ​രെ യ​ന്ത്ര​ങ്ങ​ൾ​ക്ക് അ​സാ​ധ്യ​മെ​ന്നു ക​രു​തി​യി​രു​ന്ന ​മേ​ഖ​ല​യി​ലേ​ക്കാ​ണ് എ​ഐയുടെ കടന്നുകയറ്റം.

ഓ​പ്പ​ൺ എ​ഐ​യു​ടെ സു​ര​ക്ഷാചട്ടങ്ങൾ പ്ര​കാ​രം, സ്വ​യം മെ​ച്ച​പ്പെ​ടാ​നു​ള്ള ശേ​ഷി​യി​ൽ ഉയർന്നതലത്തിലെത്തുന്ന ആദ്യ മോ​ഡ​ലാ​ണ് 'ജി.​പി.​ടി-6.2 ആ​സ്ട്ര'. സെ​പ്റ്റം​ബ​റി​ൽ 'ഓ​ട്ടോ​മേ​റ്റ​ഡ് റി​സെ​ർ​ച്ച് ഇ​ന്‍റേ​ണി'നെ നി​ർ​മി​ച്ചി​രു​ന്നു. 2028-ൽ പൂ​ർ​ണ​മാ​യും സ്വ​യം പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ഐ ഗ​വേ​ഷണം സാധ്യമാക്കുകയാണു ലക്ഷ്യം. എ​ഐ​യു​ടെ ഇ​ത്ത​രം സ്വ​യം നവീകരണസൂചനകൾ പ​ര​സ്യ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ഓ​പ്പ​ൺ എ​ഐ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Latest News

Corehub Up