Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FrankfurtBookFair

Europe

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ബു​ക്ക് ഫെ​യ​ര്‍: മ​നു​ഷ്യാ​കാ​ശ വ​ക്കീ​ല്‍ ഫി​ലി​പ്പ് സാ​ന്‍​ഡ്സി​ന് പു​ര​സ്കാ​രം

ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ട് പു​സ്ത​ക​മേ​ള​യു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​ര്‍​മ​ന്‍ ബു​ക്ക് ട്രേ​ഡി​ന്‍റെ സ​മാ​ധാ​ന പു​ര​സ്കാ​രം ഫ്രാ​ന്‍​കോ - ബ്രി​ട്ടീ​ഷ് വ​ക്കീ​ലും എ​ഴു​ത്തു​കാ​ര​നു​മാ​യ ഫി​ലി​പ്പ് സാ​ന്‍​ഡ്സി​ന് സ​മ്മാ​നി​ച്ചു.

ജ​ര്‍​മ​ന്‍ പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക്-​വാ​ള്‍​ട്ട​ര്‍ സ്റ്റെ​യി​ന്‍​മെ​യ​റു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പു​ര​സ്കാ​രം ന​ല്‍​കി​യ​ത്. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ള്‍​ക്കും നീ​തി​ക്കും വേ​ണ്ടി നി​ര​ന്ത​രം പോ​രാ​ടു​ന്ന മാ​ന​വി​ക​താ​വാ​ദി​യാ​ണ് ഫി​ലി​പ്പ് സാ​ന്‍​ഡ്സ് എ​ന്ന് ജൂ​റി വി​ല​യി​രു​ത്തി.

ഇ​സ്രാ​യേ​ല്‍ വി​ഷ​യ​ത്തി​ലെ ജ​ര്‍​മ​നി​യു​ടെ നി​ല​പാ​ടി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​നം

പു​ര​സ്കാ​രം സ്വീ​ക​രി​ച്ചു സം​സാ​രി​ച്ചു​കൊ​ണ്ട് സാ​ന്‍​ഡ്സ് ജ​ര്‍​മ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ടു​ക​ളെ ക​ടു​ത്ത ഭാ​ഷ​യി​ല്‍ വി​മ​ര്‍​ശി​ച്ചു. ഗാ​സ മു​ന​മ്പി​ലും വെ​സ്റ്റ് ബാ​ങ്കി​ലു​മു​ള്ള ഇ​സ്രാ​യേ​ലി​ന്‍റെ ന​ട​പ​ടി​ക​ളി​ല്‍ ജ​ര്‍​മ​നി പു​ല​ര്‍​ത്തു​ന്ന അ​നു​ചി​ത​മാ​യ മൗ​നം ചോ​ദ്യം ചെ​യ്യ​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ​ഖ്യ​ക​ക്ഷി​ക​ള്‍​ക്കി​ട​യി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ അ​ത് തു​റ​ന്നു​പ​റ​യേ​ണ്ട​തു​ണ്ട്. ഇ​ത് ജൂ​ത​വി​രു​ദ്ധ​ത​യോ ഇ​സ്രാ​യേ​ല്‍ വി​രു​ദ്ധ​ത​യോ അ​ല്ല, മ​റി​ച്ച് സ​ത്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​കാ​ല​ത്ത് ജ​ര്‍​മ​ന്‍ അ​ധി​നി​വേ​ശ സ​മ​യ​ത്ത് യു​ക്രെ​യ്നി​ലെ ല്വീ​വി​ല്‍ നി​ന്ന് പ​ലാ​യ​നം ചെ​യ്യ​പ്പെ​ട്ട ജു​ത കു​ടും​ബ​ത്തി​ല്‍ പെ​ട്ട​യാ​ളാ​ണ് ഫി​ലി​പ്പ് സാ​ന്‍​ഡ്സ്. അ​ന്താ​രാ​ഷ്ട്ര ക്രി​മി​ന​ല്‍ നി​യ​മ​ങ്ങ​ളു​ടെ ഉ​ത്ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം എ​ഴു​തി​യ "ഈ​സ്റ്റ് വെ​സ്റ്റ് സ്ട്രീ​റ്റ്' എ​ന്ന പു​സ്ത​കം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

ഹ​മാ​സ് ആ​ക്ര​മ​ണ​ത്തെ​യും അ​പ​ല​പി​ച്ചു

അ​തോ​ടൊ​പ്പം ത​ന്നെ, 2023 ഒ​ക്ടോ​ബ​ര്‍ ഏ​ഴി​ന് ഹ​മാ​സ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളെ ഭീ​ക​ര​മെ​ന്നും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മെ​ന്നും സാ​ന്‍​ഡ്സ് അ​പ​ല​പി​ച്ചു.

ഏ​ത് രാ​ജ്യ​ത്തി​നും സ്വ​യം പ്ര​തി​രോ​ധി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്ന് അം​ഗീ​ക​രി​ക്കു​മ്പോ​ഴും ആ ​അ​വ​കാ​ശം പ​രി​ധി​യി​ല്ലാ​ത്ത​ത​ല്ലെ​ന്നും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ പ​രി​ധി​ക്കു​ള്ളി​ല്‍ നി​ന്നു​കൊ​ണ്ടാ​യി​രി​ക്ക​ണം അ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up