കോഴിക്കോട്: കസബ പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന മാര്‍ച്ചിനിടെ പോലീസിനെ ആക്രമിച്ചുവെന്ന കേസില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംഘടനാ പ്രവര്‍ത്തകരായ ആറു യുവാക്കള്‍ അറസ്റ്റില്‍.
കടമേരി വില്യാപ്പള്ളി സ്വദേശി തുണ്ടികണ്ടിയില്‍ വീട്ടില്‍ മുഹമ്മദ് സയീദ് (32), വേളം ശാന്തി നഗര്‍ സ്വദേശി കുറുവന്‍തൊടി വീട്ടില്‍ അഫ്നാന് അമീന് (25), പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശി മലയില്‍ വീട്ടില്‍ മുബഷീര്‍ (27), കൊഴുക്കല്ലൂര്‍ സ്വദേശി കാരക്കുന്നുമ്മല്‍ വീട്ടില്‍ മുഹമ്മദ് മുജാഹിദ് (33), കല്ലായി കുണ്ടുങ്ങല്‍ സ്വദേശി പി.വി. ഹൗസില്‍ റഹീസ് അഹമ്മദ് (33), പുതുച്ചേരി കോയോട്ടുതെരു സ്വദേശി പി.കെ.ഹൗസില്‍ നിദല്‍ സിറാജ് (26) എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത് ഈ മാസം 15ന് സംഘടന കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യൂക്കേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സമരത്തിനിടെ അസിസ്റ്റന്റ് സബ്ബ് ഇന്‍സ്പെക്ടര്‍ സജേഷ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ സനൂപ് എന്നിവരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.