Kerala
കൊച്ചി: സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടൻ ജയസൂര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്.
കമ്പനി ഉടമ സ്വാതിഖ് റഹീമുമായുള്ളത് ബ്രാന്‍ഡ് അംബാസിഡര്‍ ബന്ധം മാത്രമെന്നാണ് ജയസൂര്യയുടെ മൊഴി. മറ്റ് ഇടപാടുകളില്ല. താന്‍ പരസ്യചിത്രത്തില്‍ അഭിനയിച്ചതേയുള്ളുവെന്നും കരാര്‍ തുക പൂര്‍ണമായും ലഭിച്ചില്ലെന്നും നടന് വ്യക്തമാക്കി.
അതേസമയം, ജയസൂര്യക്ക് ലഭിച്ചത് കുറ്റകൃത്യത്തില്‍ നിന്നുള്ള പണമാണെന്ന നിഗമനത്തിലാണ് ഇഡി. അതുകൊണ്ടുതന്നെ ഇദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്തേക്കും. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടും ഇഡി അന്വേഷിക്കുന്നുണ്ട്.
തട്ടിപ്പ് കേസില്‍ ജയസൂര്യയെ തിങ്കളാഴ്ചയും കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്തിരുന്നു. കേസില്‍ രണ്ടാം തവണയാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്. ഭാര്യ സരിത ജയസൂര്യയുടെ മൊഴിയും ഇഡി രേഖപ്പെടുത്തി.
കുറഞ്ഞ തുകയ്ക്ക് ലാപ്ടോപ്പും മൊബൈലും ലേലം ചെയ്തെടുക്കാന്‍ കഴിയുന്ന ആപ്പാണിത്. ഇതിനെതിരേ തൃശൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. തൃശൂര്‍ സ്വദേശിയായ സ്വാതിഖ് റഹിം 2019ല്‍ തുടങ്ങിയതാണ് സേവ് ബോക്സ്. ഇന്ത്യയില്‍ തന്നെ ആദ്യ സംരംഭം എന്ന് വിശേഷിപ്പിച്ച ഓണ്‍ലൈന്‍ ലേല ആപ്പാണിത്.
2023ലാണ് ആപ്പിന്റെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നത്. കോടികള്‍ തട്ടിയെടുത്ത കേസില്‍ സ്വാതിഖ് പോലീസിന്റെ പിടിയിലായതിന് പിന്നാലെ ഇഡിയും കേസെടുത്തു. 43 ലക്ഷം രൂപം തട്ടിയെന്നാണ് കേസ്.
ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ലേലത്തിലൂടെ വാങ്ങാമെന്നായിരുന്നു വാഗ്ദാനം. നിക്ഷേപകര്‍ക്ക് വലിയ വരുമാനവും വാഗ്ദാനം ചെയ്തിരുന്നു. നിക്ഷേപകരെ കമ്പനി ഓഹരി ഉടമകളാക്കിയായിരുന്നു തട്ടിപ്പ്. പണം തിരികെ ആവശ്യപ്പെട്ടവരോട് അവധി പറഞ്ഞ് വഞ്ചിക്കുകയായിരുന്നു. വൈകാതെ സ്ഥാപനംപൂട്ടി മുങ്ങി.
ആപ്പില്‍ ഒരു ലക്ഷം മുതല്‍ ഒരു കോടി രൂപവരെ നിക്ഷേപിച്ചവരുണ്ട്. തൃശൂര്‍ സ്വദേശി സ്വാഫിഖ് റഹീമാണ് കേസില്‍ മുഖ്യ പ്രതി. ജയസൂര്യയാണ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.
Kerala
കൊച്ചി: സേവ് ബോക്സ് ഓണ്‍ലൈന്‍ ലേല ആപ്പ് തട്ടിപ്പ് കേസില്‍ നടന് ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസില്‍ വച്ചാണ് നടനെ ചോദ്യം ചെയ്യുന്നത്.
ഭാര്യ സരിതയ്ക്കൊപ്പമാണ് നടന് ഇഡി ഓഫീസില്‍ എത്തിയത്. സേവ് ബോക്സ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ കരാറില്‍ ഏര്‍പ്പെട്ടിരുന്നതായി ഇഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.
സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്നാണ് പരാതി. കേസില്‍ സേവ് ബോക്സ് സ്ഥാപന ഉടമയായ തൃശൂര്‍ സ്വദേശി സ്വാതിഖ് റഹീമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കുറഞ്ഞ വിലയില്‍ ഓണ്‍ലൈനിലൂടെ സ്വന്തമാക്കാം എന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.
വെര്‍ച്വല്‍ കോയിനുകള്‍ പണം കൊടുത്ത് വാങ്ങി, ഉപയോഗിച്ചു കൊണ്ടാണ് ഇതില്‍ ലേലം നടത്തണ്ടത്. ഇന്ത്യയിലെ ആദ്യ ലേല ആപ്പ് എന്ന് പറഞ്ഞാണ് സേവ് ബോക്സ് ലോഞ്ച് ചെയ്തിരുന്നത്. ആപ്പിന്റെ ഫ്രാഞ്ചൈസികളും ഓഹരികളും വാഗ്ദാനം ചെയ്തതാണ് സ്വാതിഖ് റഹീം പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയത്.
Kerala
കൊച്ചി : മാജിക് ബ്രിക്സ് എന്ന റെന്റൽ ആപ്ലിക്കേഷനിൽ വീട് വാടകക്ക് നൽകാൻ പരസ്യം നൽകി തട്ടിപ്പ് നടത്തിയ പ്രതിയെ രാജസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്തു. കൊച്ചി സ്വദേശികളായ ദമ്പതികളിൽ നിന്നും പണം തട്ടിയ കേസിലെ പ്രതി വിക്രം സർധന (29) നെ രാജസ്ഥാനിലെ മനോഹർപൂരിൽ നിന്നും കൊച്ചി സിറ്റി സൈബർ ക്രൈം പോലീസ് പിടികൂടിയത്.
ആയുധ കടത്തു ഉൾപ്പെടെ ആറോളം കേസിലെ പ്രതിയാണ് വിക്രം സർധന. പ്രതിയുടെ ക്രിമിനൽ സ്വഭാവം മനസിലാക്കിയത് കൊണ്ട് മഹർപ്പൂർ പോലീസിന്റെയും രാജസ്ഥാനിലെ സ്പെഷ്യൽ ഓപ്പറേഷൻ ടീമുമായി സഹകരിച്ചാണ് പ്രതിയുടെ വീട് വളഞ്ഞ് ഇയാളെ പിടികൂടിയത്. കേരളത്തിൽ എത്തിച്ച പ്രതിയെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡു ചെയ്തു.
സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് കമ്മീഷണർ സുൽഫിക്കാറിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ ഷമീർ ഖാൻ, എഎസ്ഐ ശ്യാം, എസ്സിപിഒമാരായ ആർ.അരുൺ, നിഖിൽ ജോർജ്, അജിത് രാജ് തുടങ്ങിയവർ അടങ്ങുന്ന സംഘം പതിനൊന്നു ദിവസം നീണ്ടു നിന്ന ഓപ്പറേഷനിലൂടെ പ്രതിയെ പിടികൂടിയത്.
Kerala
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ തട്ടിപ്പ് നടന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്ളിൻ, രാധാകുമാരി എന്നിവരും വിനിതയുടെ ഭർത്താവ് ആദർശുമാണ് പ്രതികൾ.
രണ്ടു വർഷം കൊണ്ട് മൂന്ന്പേരും ചേർന്ന് 66 ലക്ഷം രൂപ തട്ടിയെടുത്തു. ദിയകൃഷ്ണയുടെ ക്യൂആർ കോഡിന് പകരം ജീവനക്കാരികളുടെ ക്യുആർ കോഡുവഴി പണം തട്ടിയെടുക്കുകയായിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്.
പ്രതികൾ ആഡംബര ജീവിതത്തിനായി പണം ഉപയോഗിച്ചുവെന്നും പോലീസ് വ്യക്തമാക്കുന്നു. വിശ്വാസ വഞ്ചന, മോഷണം, കൈവശപ്പെടുത്തൽ, ചതി എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
ഓ ബൈ ഓസി എന്ന സ്ഥാപനത്തിലെ ജീവനക്കാരികൾ പണം തട്ടിയെടുത്തെന്ന് ദിയ കൃഷ്ണയുടെ പിതാവും ബിജെപി നേതാവുമായ കൃഷ്ണകുമാറാണ് തിരുവനന്തപുരം അസി.കമ്മീഷണർക്ക് പരാതി നൽകിയത്.
ഇതിന് പിന്നാലെ കൃഷ്ണകുമാറിനും ദിയ കൃഷ്ണകുമാറിനുമെതിരെ ജീവനക്കാരികൾ പരാതി നൽകി. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും പണം കവർന്നെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് ഇരുവർക്കുമെതിരായ പരാതി. എന്നാൽ ഈ പരാതിയിൽ കഴമ്പില്ലെന്നാണ് പോലീസ് കണ്ടെത്തൽ.
District News
അഞ്ചല്‍ : സ്കൂളുകള്‍,കോളജുകള്‍ ,സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു പലരില്‍ നിന്നുമായി 45 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. കുളത്തൂപ്പുഴ കൈതക്കാട് തടത്തരികത്ത് വീട്ടിൽ നിസാറിനെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
2022 സെപ്റ്റംബറിൽ കൊട്ടാരക്കരയിലെ ഒരു സ്കൂളിൽ അധ്യാപികയായി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് നിസാറും കൂട്ടാളികളും ചേർന്ന് ഇടമുളയ്ക്കൽ സ്വദേശിനിയിൽ നിന്നും മൂന്ന് അക്കൗണ്ടിലായി 12 ലക്ഷം രൂപയും 2023 ഒക്ടോബറിൽ അഞ്ചൽ സ്വദേശിയുടെ കൈയിൽ നിന്നും കോളജിൽ ക്ലർക്കായി ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് 33,37000 രൂപയും തട്ടിയെടുത്തു.
എന്നാല്‍ പറഞ്ഞ സമയത്ത് ജോലി ലഭിക്കാതെ വരികയുംനല്കിയ പണം തിരികെ ലഭിക്കാതെ വരികയും ചെയ്തതോടെ തട്ടിപ്പിനിരയായവര്‍ അഞ്ചല്‍ പോലീസില്‍ പരാതി നല്കി. ഇതോടെ നിസാര്‍ വിദേശത്തേക്ക് കടന്നു.
കേസെടുത്ത അഞ്ചല്‍ പോലീസ് നിസാറിനായി ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും വിമാനത്താവളങ്ങളില്‍ ഉള്‍പ്പടെ അറിയിപ്പ് കൈമാറുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ബംഗ് ല്ലൂരു വിമാനത്താവളത്തിലെത്തിയ നിസാറിനെ ഇമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവയ്ക്കുകയും പിന്നീട് അഞ്ചല്‍ പോലീസിന് കൈമാറുകയും ചെയ്തു. അഞ്ചല്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
ജില്ലയിലെ നിരവധി പോലീസ് സ്റ്റേഷനുകളില്‍ നിസാര്‍ ഉള്‍പ്പെടുന്ന സംഘത്തിനെതിരെ നിരവധി പരാതികള്‍ ഉണ്ടെന്ന് പോലീസ് പറയുന്നു.
കുളത്തൂപ്പുഴയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ വില്ലേജ് പ്രസിഡന്റ്, കെഎസ്കെടിയു വില്ലേജ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നിസാര്‍ കുളത്തൂപ്പുഴ യിലെ ഫിഷറീസ് വകുപ്പിന്റെ മീന്‍വളര്‍ത്തല്‍ കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു.
പരാതികള്‍ ഉയര്‍ന്നതോടെ നിസാറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഡെപ്പോസിറ്റ് ചെയ്യാത്ത തുകയ്ക്ക് ഡെപ്പോസിറ്റ് ചെയ്തുവെന്ന് കാണിച്ചു കുളത്തൂപ്പുഴ സര്‍വീസ് സഹകരണ ബാങ്കിന്റെ പേരില്‍ വ്യാജ മെസേജ് അയച്ചതിനും നിസാറിനെതിരെ കുളത്തൂപ്പുഴ പോലീസില്‍ പരാതി ന്‍കിയിരുന്നു.
അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്ത നിസാറിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
തട്ടിപ്പ് കേസില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ചുവരികയാണെന്ന് അഞ്ചല്‍ പോലീസ് പറഞ്ഞു.
Kerala
കൊച്ചി: ഫെഡറല്‍ ബാങ്കില്‍ നിന്ന് 27 കോടി രൂപ തട്ടിയ കേസില്‍ ഒളിവിലുള്ള പ്രതിക്കായി അന്വേഷണം. കേസിലെ മുഖ്യസൂത്രധാരന്‍ ഷിറാജുല്‍ ഇസ്ലാമിനെ ക്രൈംബ്രാഞ്ച് സംഘം ആസാമില്‍ നിന്ന് അറസ്റ്റ് ചെയ്തതിരുന്നു.
ഒളിവിലുള്ള ഷെറിഫുള്‍ പിടിയിലായ ഷിറാജുളിന്റെ സഹോദരനാണ്. സംഘം വ്യാജ പാന്‍ കാര്‍ഡുകള്‍ തയാറാക്കി നടത്തിയ തട്ടിപ്പ് നടത്തുന്ന വന്‍സംഘമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.
2023ല്‍ കൊച്ചി സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഷിറാജുളിനെ അറസ്റ്റ് ചെയ്തത്. തട്ടിപ്പിന്റെ പ്രധാന കേന്ദ്രം ആസാം ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഒന്നരവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതി പിടിലായത്. അഞ്ഞൂറിലേറെ പേരുടെ പാന്‍കാര്‍ഡുകളില്‍ ഫോട്ടോ മാറ്റി ആള്‍മാറാട്ടം നടത്തി ലോണ്‍ സംഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. സംഘത്തില്‍പ്പെട്ട കൂടുതല്‍ പേര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. 2023ല്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കഴിഞ്ഞ വര്‍ഷമാണ് ക്രൈംബ്രാഞ്ച് ഇക്കണോമിക്സ് ഒഫന്‍സ് വിംഗ് ഏറ്റെടുത്ത അന്വേഷണം ആരംഭിച്ചത്.
ബാങ്കിന്റെ ആപ്പ് വഴി തട്ടിപ്പ്
ഫെഡറല്‍ ബാങ്കിന്റെ സ്കാല്‍പിയ ആപ്പ് വഴിയായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. മികച്ച് സിബില്‍ സ്കോറുള്ളവര്‍ക്ക് ആപ്പ് വഴി വീഡിയോ കെവൈസി പൂര്‍ത്തിയാക്കി ലോണ്‍ നല്‍കും. ഈ സൗകര്യത്തെ മറയാക്കിയായിരുന്നു തട്ടിപ്പ്.
മികച്ച സിബില്‍ സ്കോറുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച തട്ടിപ്പ് സംഘം അവരുടെ പാന്‍കാര്‍ഡിലെ ചിത്രങ്ങള്‍ക്ക് പകരം പ്രതികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തും.
ഈ രേഖയാകും ലോണിനായി അപേക്ഷിക്കുമ്പോള്‍ അപ്ലോഡ് ചെയ്യുക. പേരും മേല്‍വിലാസവും യഥാര്‍ഥ ഉടമയുടേത്. മറ്റ് വിവരങ്ങള്‍ തട്ടിപ്പ് സംഘത്തിന്റേത്. വീഡിയോ കെവൈസിയില്‍ ബാങ്ക് ഉദ്യോഗസ്ഥന് മുന്നില്‍ പ്രത്യക്ഷപ്പെടുന്നതും തട്ടിപ്പ് സംഘാംഗം.
ഇങ്ങനെ അഞ്ഞൂറിലേറെ പേരുടെ വ്യാജ പാന്‍കാര്‍ഡുകള്‍ സജ്ജമാക്കിയാണ് 27 കോടി രൂപ ഷിറാജുള്‍ ഇസ്ലാമിന്റെ നേതൃത്വത്തില്‍ തട്ടിയത്. ഷിറാജുള്‍ മാത്രം നാലരകോടിരൂപയാണ് തട്ടിയെടുത്തത്.
ആസാമില്‍ മുറിഗാവ് ജില്ലയില്‍ ബോവല്‍ഗിരി എന്ന സ്ഥലത്തായിരുന്നു ഷിറാജുലിന്റെ താമസം. തട്ടിപ്പിലൂടെ കിട്ടുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്. ആസാമില്‍ സമാനമായ മറ്റ് രണ്ട് കേസുകളിലും പ്രതിയാണ് ഷിറാജുല്‍.