x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴ് ല​ക്ഷം ത​ട്ടി; പൂ​മ്പാ​റ്റ സി​നി​യും മ​ക​ളും അ​റ​സ്റ്റി​ൽ


Published: March 8, 2026 12:00 AM IST | Updated: March 8, 2026 12:00 AM IST

കൊ​ച്ചി: മ​ക​ൾ​ക്ക് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് എ​റ​ണാ​കു​ളം ചെ​റാ​യി സ്വ​ദേ​ശി​യി​ൽ നി​ന്നും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴ് ല​ക്ഷം രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ അ​മ്മ​യും മ​ക​ളും അ​റ​സ്റ്റി​ൽ. പ്ര​തി​ക​ളാ​യ പൂ​മ്പാ​റ്റ സി​നി എ​ന്ന​റി​യ​പ്പെ​ടു​ന്ന പ​ള്ളു​രു​ത്തി ത​ണ്ടാ​ശേ​രി സി​നി (50), ര​ണ്ടാം വി​വാ​ഹ​ത്തി​ലെ മ​ക​ൾ അ​ശ്വി​നി (24) എ​ന്നി​വ​രെ മു​ന​മ്പം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​ക​ളെ വെ​ള്ളി​യാ​ഴ്ച പു​തു​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വാ​റ​ണ്ട് കേ​സി​ൽ അ​റ​സ്റ്റി​ലാ​യി കോ​ട​തി​യി​ൽ നി​ന്നും ജാ​മ്യം ല​ഭി​ച്ച് ഇ​റ​ങ്ങു​ന്ന സ​മ​യ​ത്താ​ണ് മു​ന​മ്പം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

എ​റ​ണാ​കു​ളം തൃ​ശൂ​ർ ജി​ല്ല​ക​ളി​ലാ​യി 28 ഓ​ളം പ​ണം ത​ട്ടി​പ്പ് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ പൂ​മ്പാ​റ്റ സി​നി ഒ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളും കാ​പ്പ ന​ട​പ​ടി​ക​ൾ നേ​രി​ട്ട​യാ​ളു​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags : fraud case arrest

Recent News

Corehub Up