തിരുവനന്തപുരം: കിംസ്ഹെൽത്തിൽ ഒന്പതിനു രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ സൗജന്യ ഹെർണിയ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹെർണിയ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ക്യാമ്പിൽ പങ്കെടുത്ത് ജനറൽ ആൻഡ് മിനിമലി ഇൻവേസീവ് സർജറി വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയും ഉപദേശവും സ്വീകരിക്കാം. പങ്കെടുക്കുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷനും ആവശ്യമായ പരിശോധനകൾക്കും (റേഡിയോളജി) 50 ശതമാനം ഇളവ് ലഭിക്കും. ശസ്ത്രക്രിയാ പാക്കേജുകൾക്ക് പ്രത്യേക നിരക്കുകളും ഉണ്ടായിരിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.