കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് സൊസൈറ്റിയും കാരിത്താസ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ കോട്ടപ്പുറം കിഡസ് കാമ്പസില്‍ സൗജന്യ മാമോഗ്രാം കാന്‍സര്‍ നിര്‍ണയ ക്യാമ്പ് നടത്തി.
സിനിമ നടൻ സംഗീത് പ്രതാപ് ഉദ്ഘാടനം നിര്‍വഹിച്ചു. കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന് കാട്ടാശ്ശേരി അധ്യക്ഷനായി. യോഗത്തില്‍ കിഡ്സ് അസോ.ഡയറക്ടര്‍ ഫാ. വിനു പടമാട്ടുമ്മല്‍ സ്വാഗതം ആശംസിച്ചു. അഡ്വ. നെയ്മദുള്ള സിദ്ധിക്ക്, കിഡ്സ് അസി.ഡയറക്ടര്‍ ഫാ. നിഖില്‍ മുട്ടിക്കല്‍ എന്നിവര്‍ സന്നിഹിതരായി.