ഹൊസങ്കടി: ഇന്‍ഫന്റ് ജീസസ് പള്ളിയുടെയും ഹൊസങ്കടി റിയല്‍ ലാബിന്റെയും നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ കണ്ടെത്തുവാനും ഉചിതമായ ചികിത്സ നേടുവാനും ക്യാമ്പ് സഹായകരമായി. ഡോ. സച്ചിന് സജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ലൂയി മരിയദാസ് മേനാച്ചേരി അധ്യക്ഷത വഹിച്ചു. ജയ ശര്‍മള ഉപ്പള, വിജി അത്തിക്കളം എന്നിവര്‍ പങ്കെടുത്തു.