Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Freedom Sculpture

തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നെ​ങ്കി​ൽ മ​ന്ത്രി​പ്പ​ട എ​ത്തി​യേ​നെ; കാ​സ​ർ​ഗോ​ഡി​നോ​ട് ഈ ​അ​വ​ഗ​ണ​ന​യെ​ന്തി​ന്?

കാ​സ​ർ​ഗോ​ഡ്: ശി​ൽ​പ​ങ്ങ​ൾ അ​നാ​ച്ഛാ​ദ​നം ചെ​യ്യാ​ൻ സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എ​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധം. കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ൽ കാ​നാ​യി കു​ഞ്ഞി​രാ​മ​ൻ പൂ​ർ​ത്തി​യാ​ക്കി​യ വി​ക്ടിം​സ്, ഫ്രീ​ഡം ശി​ൽ​പ​ങ്ങ​ളു​ടെ അ​നാ​ച്ഛാ​ദ​ന​ത്തി​ന് സ്പീ​ക്ക​ർ എ​ത്താ​തി​രു​ന്ന​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

രാ​വി​ലെ 9.30ന് ​ച​ട​ങ്ങ് ആ​രം​ഭി​ക്കു​മെ​ന്നും സ്പീ​ക്ക​ർ എ​ത്തു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ച​ട​ങ്ങി​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​നാ​ച്ഛാ​ദ​നം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി നി​ർ​വ​ഹി​ക്കു​മെ​ന്ന വി​വ​രം പ​ല​രും അ​റി​യു​ന്ന​ത്. ഇ​തോ​ടെ ക​ലാ​നി​രൂ​പ​ക​ൻ എ.​ടി. മോ​ഹ​ൻ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​കാ​ര​ന്മാ​ർ നാ​ട മു​റി​ച്ച് പ്ര​തി​ഷേ​ധ അ​നാ​ച്ഛാ​ദ​നം ന​ട​ത്തി. പി​ന്നീ​ട് നാ​ട വീ​ണ്ടും കെ​ട്ടി കാ​നാ​യി കു​ഞ്ഞി​രാ​മ​ൻ ത​ന്നെ ശി​ൽ​പ​ങ്ങ​ൾ അ​നാ​ച്ഛാ​ദ​നം നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് കാ​സ​ർ​ഗോ​ഡി​നോ​ടു​ള്ള രാ​ഷ്ട്രീ​യ അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ.​കെ.​എം. അ​ഷ്റ​ഫ് എം​എ​ൽ​എ രം​ഗ​ത്തെ​ത്തി. കാ​സ​ർ​ഗോ​ഡി​നെ മ​ന്ത്രി​മാ​ർ തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​പ​ണം. സ്പീ​ക്ക​ർ എ​ത്തി​ല്ലെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു ഏ​ബ്ര​ഹാ​മാ​ണ് അ​റി​യി​ച്ച​ത്. ച​ട​ങ്ങി​ന്‍റെ പ്രാ​ധാ​ന്യം സ്പീ​ക്ക​റെ നേ​രി​ട്ട് വി​ളി​ച്ച് ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടും എ​ത്താ​തി​രു​ന്ന​ത് നി​രാ​ശാ​ജ​ന​ക​മാ​ണെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

ച​ട​ങ്ങ് തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നെ​ങ്കി​ൽ മ​ന്ത്രി​മാ​രു​ടെ നി​ര​ത​ന്നെ ഉ​ണ്ടാ​കു​മാ​യി​രു​ന്നു​വെ​ന്നും കാ​സ​ർ​ഗോ​ഡി​നോ​ട് ഇ​തൊ​ക്കെ മ​തി​യെ​ന്ന ധാ​ര​ണ തി​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു. ക​ർ​ണാ​ട​ക മ​ന്ത്രി​സ​ഭാ യോ​ഗം മം​ഗ​ളൂ​രു​വി​ൽ ചേ​ർ​ന്ന​തു​പോ​ലെ കേ​ര​ള മ​ന്ത്രി​സ​ഭാ യോ​ഗം കാ​സ​ർ​ഗോ​ഡ് ന​ട​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും അ​ഷ്റ​ഫ് പ​റ​ഞ്ഞു. ‌

കാ​സ​ർ​ഗോ​ഡി​നെ ഭ​യ​ക്കാ​ൻ എ​ന്ത് സാ​ഹ​ച​ര്യ​മാ​ണ് ഇ​വി​ടെ​യു​ള്ള​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.​എ​ൽ​ഡി​എ​ഫ് ആ​യാ​ലും യു​ഡി​എ​ഫ് ആ​യാ​ലും കാ​സ​ർ​ഗോ​ഡി​നോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്നാ​ണ് അ​ഷ്റ​ഫി​ന്‍റെ വി​മ​ർ​ശ​നം.

Latest News

Corehub Up