Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : French Ligue 1

ഫ്ര​ഞ്ച് ലീ​ഗ് വ​ൺ ഫു​ട്ബോ​ൾ കി​രീ​ടം പി​എ​സ്ജിക്ക്

ലെ​ന്‍​സ്: പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്‌​ന് (പി​എ​സ്ജി) തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം ഫ്ര​ഞ്ച് ലീ​ഗ് വ​ൺ ഫു​ട്ബോ​ൾ കി​രീ​ടം. 2025-26 സീ​സ​ൺ കി​രീ​ട​ത്തി​ലേ​ക്ക് ഒ​രു സ​മ​നി​ല മാ​ത്രം വേ​ണ്ടി​യി​രു​ന്ന പി​എ​സ്ജി, എ​വേ പോ​രാ​ട്ട​ത്തി​ൽ 2-0ന് ​ലെ​ൻ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ഒ​രു മ​ത്സ​രം ബാ​ക്കി നി​ല്‍​ക്കേ ലെ​ന്‍​സി​നേ​ക്കാ​ള്‍ ഒ​മ്പ​ത് പോ​യി​ന്‍റ് മു​ന്നി​ലാ​ണ് പി​എ​സ്ജി.33 മ​ത്സ​ര​ത്തി​ല്‍​നി​ന്ന് 24 ജ​യ​വും അ​ഞ്ച് പ​രാ​ജ​യ​വും നാ​ല് സ​മ​നി​ല​യു​മാ​യി 76 പോ​യി​ന്‍റാ​ണ് പി​എ​സ്ജി സ്വ​ന്ത​മാ​ക്കി​യ​ത്. ലെ​ന്‍​സ് 33 മ​ത്സ​ര​ത്തി​ല്‍​നി​ന്ന് 67 പോ​യി​ന്‍റ് നേ​ടി.

29-ാം മി​നി​റ്റി​ല്‍ ജോ​ര്‍​ജി​യ വിം​ഗ​ര്‍ ഖ്വി​ച്ച ക്വാ​ര​ത്സ​ഖേ​ലി​യ​യാ​ണ് പി​എ​സ്ജി​യു​ടെ ഗോ​ള്‍വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്. സ്റ്റോ​പ്പേ​ജ് ടൈ​മി​ൽ ഇ​ബ്രാ​ഹിം എം​ബ​യേ (90+3) ജ​യം 2-0 ആ​ക്കി.

പി​എ​സ്ജി​യെ 14-ാം ആ​ഭ്യ​ന്ത​ര കി​രീ​ട​ത്തി​ലേ​ക്കാ​ണ് ലൂ​യി​സ് എ​ൻ‌‍റി​ക്വെ ന​യി​ച്ച​ത്. 2023ല്‍ ​അ​ദ്ദേ​ഹം ക്ല​ബ്ബി​ലെ​ത്തി​യ​തി​ന് ശേ​ഷ​മു​ള്ള മൂ​ന്നാ​മ​ത് ലീ​ഗ് വൺ നേ​ട്ട​വും.

Latest News

Corehub Up