Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FrenchPeople

വിദ്യാർഥികൾക്കു പിന്നാലെ ഫ്രഞ്ച് ജനതയും തെരുവിൽ

പാ​​​രീ​​​സ്: ഫ്രാ​​​ൻ​​​സി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പി​​​ന്നാ​​​ലെ ജ​​​ന​​​ങ്ങ​​​ളും പ്ര​​​തി​​​ഷേ​​​ധ​​​മാ​​​രം​​​ഭി​​​ച്ചു. നി​​​ത്യോ​​​പ​​​യോ​​​ഗ സാ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്കും ഇ​​​ന്ധ​​​ന​​​ത്തി​​​നും വി​​​ല വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ജ​​​ന​​​ങ്ങ​​​ൾ ഇ​​​ന്ന​​​ലെ വ​​​ന്പ​​​ൻ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി. ജ​​​ന​​​കീ​​​യ പ്ര​​​തി​​​ഷേ​​​ധ പ്ര​​​സ്ഥാ​​​ന​​​മാ​​​യ ‘മ​​​ഞ്ഞ കു​​​പ്പാ​​​യ​​​ക്കാ​​ർ’ ആ​​ണു പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ല്കി​​​യ​​​ത്. തൊ​​​ഴി​​​ലാ​​​ളി​​ സം​​​ഘ​​​ട​​​ന​​​ക​​​ളും പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി.

ഫ്രാ​​​ൻ​​​സി​​​ലു​​​ട​​​നീ​​​ള​​​മു​​​ണ്ടാ​​​യ റാ​​​ലി​​​ക​​​ളി​​​ലാ​​​യി പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ളാ​​​ണ് തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി​​​യ​​​ത്. പൊലിസു​​​മാ​​​യി സം​​​ഘ​​​ർ​​​ഷ​​​വും ബ​​​ല​​​പ്ര​​​യോ​​​ഗ​​​വും ഉ​​​ണ്ടാ​​​യി. ധാരാളം വാഹനങ്ങളും ലിയോണിലെ ടൂറിസം ഓഫീസും അഗ്നിക്കിരയാക്കി. 160 പേരെ പൊലിസ് അ​​​റ​​​സ്റ്റ് ചെയ്തു.

പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ​​​ക്കു മു​​​ന്നോ​​​ടി​​​യാ​​​യി ഫ്ര​​​ഞ്ച് സ​​​ർ​​​ക്കാ​​​ർ സു​​​ര​​​ക്ഷാ വി​​​ന്യാ​​​സം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. അ​​​ക്ര​​​മ​​​വും അ​​​രാ​​​ജ​​​ക​​​ത്വ​​​വും ഉ​​​ണ്ടാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​തീ​​​വ ജാ​​​ഗ്ര​​​ത​​​യി​​​ലാ​​​ണ്. ക​​​ട​​​ക​​​ൾ ന​​​ശി​​​ക്കാനും കൊ​​​ള്ള​​​യ​​​ടി​​​ക്കാതിരിക്കാനും ഉ​​​ട​​​മ​​​സ്ഥ​​​ർ മു​​​ൻ​​​ക​​​രു​​​ത​​​ൽ സ്വീ​​​ക​​​രി​​​ച്ച​​​താ​​​യും റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

ഒ​​​രു​​​മാ​​​സം മു​​​ന്പ് ഫ്ര​​​ഞ്ച് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണി​​​ത്. വി​​​ദ്യാ​​​ഭ്യസ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ അ​​​പ​​​ര്യാ​​​പ്ത​​​ത​​​ക​​​ൾ​​​ പരിഹരിക്കാൻ ആവശ്യപ്പെട്ടുള്ള സ​​​മ​​​ര​​​ത്തി​​​ലും വ​​​ലി​​​യ അ​​​ക്ര​​​മ​​​ങ്ങ​​​ൾ അ​​​ര​​​ങ്ങേ​​​റി​​​യി​​​രു​​​ന്നു. പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്തി​​​രി​​​ക്കേ രാ​​​ഷ്‌​​​ട്രീ​​​യ ലാ​​​ഭ​​​ത്തി​​​നാ​​​യി ചി​​​ല​​​ർ വി​​​ദ്യാ​​​ർ​​​ഥിസ​​​മ​​​ര​​​ങ്ങ​​​ളെ മു​​​ത​​​ലെ​​​ടു​​​ക്കു​​​ന്ന​​​താ​​​യി ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മ​​​ക്രോ​​​ൺ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.

2018ൽ ​​​ഫ്ര​​​ഞ്ച് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഇ​​​ന്ധ​​​ന​​​ വി​​​ലവ​​​ർ​​​ധ​​​ന​​​യ്ക്കെ​​തി​​​രേ രൂ​​​പം​​​കൊ​​​ണ്ട സ​​​മ​​​ര​​​പ്ര​​​സ്ഥാ​​​ന​​​മാ​​​ണ് മ​​​ഞ്ഞ​​​ക്കു​​​പ്പാ​​​യ​​​ക്കാ​​​ർ (യെ​​​ല്ലോ വെ​​​സ്റ്റ്). പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ധ​​​ന​​​നി​​​കു​​​തി വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം സ​​​ർ​​​ക്കാ​​​രി​​​ന് ഉ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ടി​​​വ​​​ന്നു.

Latest News

Corehub Up