ചെന്നൈ: നിരവധി പോക്സോ കേസുകളിൽ പ്രതിസ്ഥാനത്തുള്ള തമിഴ്നാട്ടിലെ ഗ്രാനൈറ്റ് വ്യവസായി ആർ. വീരമണിക്കെതിരേ വീണ്ടും പരാതി. ഇതിനകം രജിസ്റ്റർ ചെയ്ത ഒരു കേസിലെ സാക്ഷികൂടിയാണു പരാതിക്കാരിയായ പെൺകുട്ടി. ഈ കേസിലും അന്വേഷണസംഘം തുടർനടപടികളിലേക്കു കടന്നിട്ടുണ്ട്.
പ്രായപൂർത്തിയായ പെൺകുട്ടികളെ ലൈംഗീകചൂഷണത്തിനു വിധേയരാക്കുന്നതിന്റെ വീഡിയോപുറത്തുവന്നതിനെത്തുടർന്നാണ് വീരമണി അറസ്റ്റിലാകുന്നത്. ഇയാൾക്ക് ഒത്താശ ചെയ്ത ഏതാനും സഹായികളും പിടിയിലായി. വീരമണിക്കെതിരേ ഇതിനകം എട്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. വീരമണി ഉൾപ്പടെ പ്രതികൾ ഇപ്പോൾ ജയിലിൽ കഴിയുകയാണ്.