Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FreshMelody

America

ആ​ത്മീ​യ​ത​യു​ടെ പു​ത്ത​ൻ ഈ​ണം; "എ​നി​ക്കാ​യ് മു​റി​ഞ്ഞ സ്നേ​ഹം' ശ്ര​ദ്ധേ​യ​മാ​കു​ന്നു

 

ന്യൂ​ജ​ഴ്‌​സി: ദൈ​വ​സ്നേ​ഹ​ത്തി​ന്‍റെ ആ​ഴ​വും ത്യാ​ഗ​ത്തി​ന്‍റെ മ​ഹ​ത്വ​വും ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ട് പു​റ​ത്തി​റ​ങ്ങി​യ "എ​നി​ക്കാ​യ് മു​റി​ഞ്ഞ സ്നേ​ഹം' എ​ന്ന ക്രൈ​സ്ത​വ ഭ​ക്തി​ഗാ​നം സം​ഗീ​താ​സ്വാ​ദ​ക​രു​ടെ മ​നം ക​വ​രു​ന്നു.

മ​ല​യാ​ളം ക്രൈ​സ്ത​വ സം​ഗീ​ത​ലോ​ക​ത്തേ​ക്ക് എ​ത്തി​യ ഈ ​പു​തി​യ ഗാ​നം, ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ടു​ത​ന്നെ വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് നേ​ടു​ന്ന​ത്. മ​നു​ഷ്യ​കു​ല​ത്തോ​ടു​ള്ള യേ​ശു​ക്രി​സ്തു​വി​ന്‍റെ അ​ള​വ​റ്റ ക​രു​ണ​യും കു​രി​ശി​ലെ ത്യാ​ഗ​സ്നേ​ഹ​വു​മാ​ണ് ഗാ​ന​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.

ദി​വ്യ​കാ​രു​ണ്യ നാ​ഥ​ന്റെ സാ​ന്നി​ധ്യ​വും സ്നേ​ഹ​വും ഹൃ​ദ​യ​ത്തി​ൽ അ​നു​ഭ​വി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ന്ന വ​രി​ക​ൾ, ആ​ഴ​മേ​റി​യ ആ​ത്മീ​യ ചി​ന്ത​ക​ളി​ലേ​ക്കും പ്രാ​ർ​ഥ​ന​യി​ലേ​ക്കും ശ്രോ​താ​ക്ക​ളെ ന​യി​ക്കു​ന്നു.

പി​ങ്കു തോ​മ​സ്, സ്ക​റി​യ ജേ​ക്ക​ബ്, വി​ൽ​സ​ൺ പി​റ​വം എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ്മ​യി​ലാ​ണ് ഈ ​മ​നോ​ഹ​ര ഗാ​നം അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സം​ഗീ​ത​വും ആ​ത്മീ​യ​ത​യും ഇ​ഴ​ചേ​രു​ന്ന ഈ ​സൃ​ഷ്ടി കേ​വ​ലം ഒ​രു ഗാ​ന​ത്തി​ന​പ്പു​റം, മ​ന​സി​ന് കു​ളി​ർ​മ​യേ​കു​ന്ന ഒ​രു ധ്യാ​നാ​നു​ഭ​വ​മാ​യാ​ണ് ആ​സ്വാ​ദ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്.

മ​ല​യാ​ളി​ക​ളു​ടെ പ്രാ​ർ​ഥ​നാ​വേ​ള​ക​ളി​ലും കു​ടും​ബ​പ്രാ​ർ​ഥ​ന​ക​ളി​ലും ഭ​ക്തി​ഗാ​ന​ങ്ങ​ൾ​ക്ക് എ​ന്നും സ​വി​ശേ​ഷ​മാ​യ സ്ഥാ​ന​മാ​ണു​ള്ള​ത്. ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​രാ​തെ വി​ശ്വാ​സ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​നും പ്ര​ത്യാ​ശ​യോ​ടെ മു​ന്നോ​ട്ട് പോ​കാ​നും ഇ​ത്ത​രം ഗാ​ന​ങ്ങ​ൾ വ​ലി​യ പ്ര​ചോ​ദ​ന​മാ​കു​ന്നു.

ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ യൂ​ട്യൂ​ബ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​തി​യ ത​ല​മു​റ​യി​ലേ​ക്കും വി​ശ്വാ​സ​ത്തി​ന്റെ സ​ന്ദേ​ശം വേ​ഗ​ത്തി​ൽ എ​ത്തി​ക്കാ​ൻ ഈ ​സം​ഗീ​ത സം​രം​ഭ​ത്തി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്.

സ്നേ​ഹ​ത്തി​ന്‍റെ യ​ഥാ​ർ​ഥ അ​ർ​ഥം ത്യാ​ഗ​ത്തി​ലാ​ണെ​ന്നും, വി​ശ്വാ​സ​ത്തി​ന്‍റെ ക​രു​ത്ത് പ്ര​ത്യാ​ശ​യി​ലാ​ണെ​ന്നും ഓ​ർ​മി​പ്പി​ക്കു​ന്ന "എ​നി​ക്കാ​യ് മു​റി​ഞ്ഞ സ്നേ​ഹം' സി​യോ​ൻ സോംഗ്സ് എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Latest News

Corehub Up