Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fruit Tree

Pathanamthitta

ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ വേ​രു​പി​ടി​ച്ചു

പ​ത്ത​നം​തി​ട്ട: വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​മൊ​രു​ക്കാ​ൻ വ​നം​വ​കു​പ്പ് കാ​ട്ടി​ലെ​റി​ഞ്ഞ വി​ത്തു​ണ്ട​ക​ൾ തൈ​ക​ളാ​യി. ഞാ​വ​ൽ, കാ​ട്ടു​പ്ലാ​വ്, മാ​വ്, നെ​ല്ലി, അ​ത്തി, ഇ​ല​ഞ്ഞി, ക​റു​ക തു​ട​ങ്ങി​യ​വ​യാ​ണ് വ​ള​ർ​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ണി​ലാ​ണ് വി​ത്തി​ട്ട​ത്. ചെ​ടി​ക​ൾ അ​ഞ്ച​ടി​യോ​ളം പൊ​ക്ക​ത്തി​ൽ വ​ള​ർ​ന്നു. 40 ശ​ത​മാ​ന​ത്തോ​ളം തൈ​ക​ൾ വ​ള​ർ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് വ​ന​പാ​ല​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.

വ​ന​ത്തി​നു​ള്ളി​ൽ ഭ​ക്ഷ​ണ​ക്ഷാ​മം നേ​രി​ടു​ന്ന​താ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ കാ​ര​ണ​മെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് വി​ത്തു​ണ്ട​യു​മാ​യി വ​നം​വ​കു​പ്പും സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളും രം​ഗ​ത്തി​റ​ങ്ങി​യ​ത്.

സം​സ്ഥാ​ന​ത്തെ 36 വ​നം ഡി​വി​ഷ​നു​ക​ളി​ലാ​യി നാ​ലു​ല​ക്ഷം വി​ത്തു​ണ്ട​ക​ളാ​ണി​ട്ട​ത്. വ​ന​സം​ര​ക്ഷ​ണ സ​മി​തി​ക​ൾ, പ​രി​സ്ഥി​തി ക്ള​ബ്ബു​ക​ൾ, സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, എ​സ്പി​സി, എ​ൻ​സി​സി, ഹ​രി​ത​ക​ർ​മ്മ സേ​ന എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ത​യാ​റാ​ക്കി​യ​തി​നാ​ൽ വ​നം​വ​കു​പ്പി​നു സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യു​മു​ണ്ടാ​യി​ല്ല.

സം​ഘ​ട​ന​ക​ൾ മു​ൻ​കൈ​യെ​ടു​ത്ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ വി​വി​ധ റേ​ഞ്ചു​ക​ളി​ൽ വി​ത്തു​ണ്ട ത​യാ​റാ​ക്കി വ​നം​വ​കു​പ്പി​നെ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു. കാ​ല​വ​ർ​ഷ​ത്തി​ന്‍റെ ആ​രം​ഭ​ഘ​ട്ട​ത്തി​ലാ​ണ് റാ​ന്നി വ​നം​ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ വി​ത്തു​ണ്ട​ക​ൾ എ​റി​ഞ്ഞു തു​ട​ങ്ങി​യ​ത്.

തൈ​ക​ൾ സം​ര​ക്ഷി​ക്കും

വി​ത്തു​ണ്ട​ക​ളി​ൽ നി​ന്നും വേ​രു​പി​ടി​ച്ച തൈ​ക​ൾ സം​ര​ക്ഷി​ക്കാ​ൻ വ​ന​പാ​ല​ക​ർ രം​ഗ​ത്തി​റ​ങ്ങി.
ഇ​വ​യ്ക്ക് ചു​റ്റു​മു​ള്ള ക​ള നീ​ക്കി​ത്തു​ട​ങ്ങി. വി​ത്തു​ണ്ട​യി​ട്ട സ്ഥ​ല​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ വ​നം​വ​കു​പ്പ് സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഇ​തു​പ​യോ​ഗി​ച്ചാ​ണ് തൈ​ക​ൾ ക​ണ്ടെ​ത്തു​ന്ന​ത്. ഒ​രു വി​ത്തു​ണ്ട​യി​ൽ നി​ന്ന് ര​ണ്ടു തൈ​ക​ളെ​ങ്കി​ലും വ​ള​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. വി​ത​റി​യ വി​ത്തു​ണ്ട​ക​ളി​ൽ 40 ശ​ത​മാ​ന​വും പൂ​ർ​ണ വ​ള​ർ​ച്ച​യി​ൽ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. മ​ണ്ണും ക​മ്പോ​സ്റ്റ് വ​ള​വും കു​ഴ​ച്ചു​രു​ട്ടി ഫ​ല​വൃ​ക്ഷ​ങ്ങ​ളു​ടെ​യും പു​ല്ലു​ക​ളു​ടെ​യും വി​ത്തു​ക​ൾ വ​ച്ചാ​ണ് വി​ത്തു​ണ്ട​ക​ൾ ത​യാ​റാ​ക്കു​ന്ന​ത്.

ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ ആ​ന​യു​ടെ വ​ര​വ് കു​റ​യ്ക്കും

ഫ​ല​വൃ​ക്ഷ​ത്തൈ​ക​ൾ കാ​ട്ടി​നു​ള്ളി​ൽ വ​ള​ർ​ന്നാ​ൽ കാ​ട്ടാ​ന പു​റ​ത്തേ​ക്ക് വ​രു​ന്ന​ത് ഒ​രു പ​രി​ധി​വ​രെ ഒ​ഴി​വാ​ക്കാ​നാ​കും. കൈ​ത​ച്ച​ക്ക​യു​ടെ​യും ച​ക്ക​യു​ടെ​യും മ​ണം​പി​ടി​ച്ചാ​ണ് കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങു​ന്ന​ത്. ച​ക്ക​യു​ടെ സീ​സ​ൺ എ​ത്തു​ന്പോ​ഴേ​ക്കും ഇ​വ കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ചെ​ത്താ​റു​ണ്ട്. വ​നാ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ പ്ലാ​വി​ൽ ച​ക്ക വി​രി​യു​ന്പോ​ൾ ത​ന്നെ ന​ശി​പ്പി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ. അ​ടു​ത്ത​വ​ർ​ഷം മു​ത​ൽ ച​ക്ക വ​നം​വ​കു​പ്പ് ത​ന്നെ ശേ​ഖ​രി​ക്കാ​നു​ള്ള പ​ദ്ധ​തി ക​ഴി​ഞ്ഞ​യി​ടെ വ​നം​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം കാ​ട്ടി​ൽ ഫ​ല​വൃ​ക്ഷം വ​ള​ർ​ത്തി​യ​തു​കൊ​ണ്ടു മാ​ത്രം വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് ഇ​ങ്ങു​ന്ന​ത് ത​ട​യാ​നാ​കി​ല്ലെ​ന്നാണ് ഒ​രു​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. തൂ​ക്കു​വേ​ലി, കി​ട​ങ്ങ്, ക​ൽ​ക്കെ​ട്ട്, ജൈ​വ​വേ​ലി, ട്രെ​യി​ൻ പാ​ളം കൊ​ണ്ടു​ള്ള വേ​ലി​ക​ൾ തു​ട​ങ്ങി​യ​വ​യും ആ​വ​ശ്യ​മാ​ണ്.

Latest News

Corehub Up